വടക്ക് കിഴക്കേ ഇന്ത്യയില്‍ കനത്ത മഴ! ആസാമിലും മേഘാലയയിലും ജാഗ്രതാ നിര്‍ദ്ദേശം!
മുംബൈ: നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, മേഘാലയ, ആസാം എന്നിവടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടാതെ താനേ, അഹമ്മദ്നഗര്‍, ബുല്‍ധാന, അമരോതി, ഗോണ്ടിയ, മിഡ്നാപൂര്‍, ബഗ്ദോഗ്ര, എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.


കേരളത്തില്‍ കാലവര്‍ഷം ദുരന്തപെയ്ത്ത് തുടങ്ങിയതോടെ മഴയിലും പേമാരിയിലും പെട്ട് 14 പേര്‍ മരിച്ചു. കോഴിക്കോട് എട്ട് പേരും, മലപ്പുറം ,കോട്ടയും, തൃശ്ശൂര്‍ ജില്ലകളിലായി ആറ് പേരുമാണ് മരിച്ചത്. 18 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.













Click it and Unblock the Notifications