മുംബൈ നഗരത്തിൽ കനത്ത മഴ; ഗതാഗതം താറുമാറായി; ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മുംബൈ: മുംബൈ നഗരത്തിൽ കനത്ത മഴ തുടരുന്നു. നഗരത്തിലെ ഗതാഗത സംവിധാനം ഭാഗികമായി നിലച്ച നിലയിലാണ്. ചിലയിടങ്ങളിൽ റെയിൽ പാളങ്ങൾ വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറൻ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണം. ഗ്രേറ്റർ മുംബൈ, താനെ,പാൽഘർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.1240.8 മില്ലീ മീറ്റർ മഴയാണ് മുംബൈയിൽ ഇതുവരെ ലഭിച്ചത്. കാലവർഷം ആരംഭിച്ചപ്പോൾ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു.

ദില്ലിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയക്ക് സാധ്യതയുണ്ട്. തെലങ്കാനയിൽ അടുത്ത 24 മണിക്കൂറിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 ഡിഗ്രി സെൽഷ്യസായിരുന്നു നഗരത്തിലെ ഞായറാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില. അന്തരീക്ഷ ഈർപ്പം 83 ശതമാനം എത്തിയിരുന്നു.












Click it and Unblock the Notifications