Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ജുലൈ 26 വരെ ശക്തമായ മഴ! മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു

കേരളത്തില്‍ ദുരിത പെയ്ത് തുടര്‍ന്ന മഴ അല്‍പം ശമിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജുലൈ 26 വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.

rain21-1532230558.jpg -

നിലവില്‍ അതിശക്തമായ മഴ ലഭിച്ചുകൊണ്ടിരുന്ന മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. അതേസമയം മണിക്കൂറില്‍ 55 കിമി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ലക്ഷദ്വീപ, അറബിക്കടല്‍ തീരങ്ങളില്‍ അതിശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം അടുത്ത മാസത്തിന്‍റെ ആദ്യ ആഴ്ചകളിലും ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനിടെ ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+