കനത്ത മഴ.. കോട്ടയത്തും അട്ടപാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ശക്തമായ മഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ ഉരുള്‍പൊട്ടി.മലവെള്ളപ്പാച്ചിലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അങ്കണവാടികൾക്കും സ്കൂളുകള്‍ക്കും ബുധനാഴ്ച അവധിയാണ്. മഴയെ തുടര്‍ന്ന് കോട്ടയത്തേയും അട്ടപ്പാടിയിലേയും ചില സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അട്ടപ്പാടിയിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.അതേസമയം ബുധനാഴ്ചയോട് കൂടി സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡീഷ, പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ്, ആസാം, മേഘാലയ, സിക്കിം എന്നിവടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. കൂടാതെ മണിപ്പൂര്‍, മിസോറാം, നാഗാലാന്‍റ്, ത്രിപുര,താനേ, അഹമ്മദ്നഗര്‍, ബുല്‍ധാന, അമരോതി, ഗോണ്ടിയ, മിഡ്നാപൂര്‍, ബഗ്ദോഗ്ര, എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും കേരളം, മേഘാലയ, നാഗാലാന്‍റ് മണിപ്പൂര്‍
എന്നിവടങ്ങളിലെ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിമി വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.













Click it and Unblock the Notifications