Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്ക് കിഴക്കേ ഇന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യത! ജാഗ്രതാ നിര്‍ദ്ദേശം

മുംബൈ: വടക്ക് കിഴക്കേ ഇന്ത്യയില്‍ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, മേഘാലയ, ആസാം എന്നിവടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. കൂടാതെ താനേ, അഹമ്മദ്നഗര്‍, ബുല്‍ധാന, അമരോതി, ഗോണ്ടിയ, മിഡ്നാപൂര്‍, ബഗ്ദോഗ്ര, എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.അതേസമയം അടുത്ത ആഴ്ചയോടെ ഇവിടങ്ങളില്‍ മഴയുടെ ശക്തി കുറയും.

weather

തെക്കന്‍ കര്‍ണാടകത്തിലും കര്‍ണാടകയുടെ തീരദേശങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. കൂടാതെ കേരളം, മേഘാലയ, തമിഴ്നാട്, നാഗാലാന്‍റ് മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടസ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിമി വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

mazha 12

കേരളത്തില്‍ കനത്ത മഴതുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയില്‍ പലയിടങ്ങളും വെള്ളത്തിനടിയിലായി. മഴ തുടരുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

mazha today
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+