• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊങ്കണിലും ഗോവയിലും കനത്ത മഴയ്ക്ക് സാധ്യത.. തമിഴ്നാട്ടിലും മഴ തന്നെ, കേരളത്തിലും ദുരിതം തുടരുന്നു!!

ദില്ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൊങ്കണിലും ഗോവയിലും കനത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഗോവ തീരത്തും വടക്കൻ തമിഴ്നാട് തീരത്തും കനത്ത മഴ പെയ്തു. കൊങ്കണിലും ഗോവന്‍ തീരത്തും അടുത്ത 24 മണിക്കൂറിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോര്‍ട്ടുകൾ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നും മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മഴ പെയ്യാനിടയുണ്ട്. താനെ, അഹമ്മദ് നഗര്‍, ബുൽധാന, ഗോണ്ടിയ, മുംബൈ, അമരാവതി, കട്ടക്ക്, മിഡ്നാപൂർ, ഗോല്‍പാറ, ഭഗ്ദോഗ്ര, തുടങ്ങിയ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ബുള്ളറ്റിനില്‍ പറയുന്നു.

കൊങ്കൺ, ഗോവ തീരങ്ങളില്‍ ശക്തമായ മഴയിൽ നിന്നും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും.

English summary
Active to vigorous Monsoon conditions were witnessed over the northeastern states, Sikkim, Konkan & Goa Coast and North Tamil Nadu. In the span of 24 hours, active to vigorous Monsoon conditions are expected over Konkan and Goa Coast, North Tamil Nadu Coast, Northeastern states, Andaman and Nicobar Islands, Sikkim and pockets of Sub-Himalayan West Bengal.
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more