കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ തുടരും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗോവന്‍ തീരത്തും കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു.

rains

താനേ, മുംബൈ, അഹമ്മദ് നഗര്‍, ബുല്‍ധാന, ഗോണ്ടിയ, ടിറ്റ്ലാര്‍ഗ്, കട്ടക്, മിഡ്നാപൂര്‍, ഗോള്‍പാറ, ബാഗ്ദോഗ്ര, എന്നിവിടങ്ങളില്‍ ശക്തി കുറഞ്ഞ മഴ തുടരും. തമിഴ്നാട്, കേരളം, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, കൊങ്കണ്‍, ഗോവ, പശ്ചിമബംഗാള്‍ സിക്കിം എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്.

കൊങ്കൺ, ഗോവ തീരങ്ങളില്‍ ശക്തമായ മഴയിൽ നിന്നും അതിശക്തമായ മഴയ്ക്കാണ് സാധ്യത. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും.

English summary
Monsoon update: Heavy rain likely over TN, Kerala, South Interior Karnataka and Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X