കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തീരദേശമേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്! ഗോവയിലും കൊങ്കണിലും കനത്ത മഴയ്ക്ക് സാധ്യത

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: തീരദേശ കര്‍ണാടകത്തില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നിലവില്‍ ദക്ഷിണ കര്‍ണാടകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

karnataka rain

തീരദേശ മേഖല കൂടാതെ കൊങ്കണ്‍ മേഖലയിലും വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും. മേഖലയിലെ രത്നഗിരി, സിന്ദുദുര്‍ഗ് എന്നീ ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴ ലഭിക്കും. ജില്ലാ ഭരണകുടങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

sat colour

ഡിവിഷണല്‍ കമ്മീഷ്ണര്‍ ഓഫീസ്, ജില്ലാ കളക്ട്രേറ്റ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, തഹ്സില്‍ദാര്‍ ഓഫീസ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റായല്‍സീമ, ആന്ധ്രയുടെ തീരദേശങ്ങള്‍ എന്നിവടങ്ങളില്‍ വരാനിരിക്കുന്ന മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. കൂടാതെ തെലുങ്കാന, ബേ ഓഫ് ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടിയ അളവില്‍ മഴ ലഭിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

satalite image

മുംബൈയിലും പൂനയിലും വരും ദിവസങ്ങളില്‍ കൂടി അതിശക്തമായ മഴ ഉണ്ടാകും. വേനല്‍ മഴയില്‍ മുംബൈയിലെ നഗരജീവിതം സ്തംഭിച്ചിരുന്നു. വരും ദിവസങ്ങളിലും സമാന സാഹചര്യം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ മുംബൈയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുംബൈയ്ക്ക് അകത്തുള്ളവര്‍ക്ക് 1916 എന്ന നമ്പറിലേക്കും പുറമേയുള്ളവര്‍ക്ക് 1077 എന്ന നമ്പറിലേക്കും ബന്ധപ്പെടാം.

dat globe
English summary
Monsoon update: Heavy rains expected in coastal Karnataka, Konkan-Goa and Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X