കേരളത്തില്‍ ജൂണ്‍ 22 വരെ കനത്ത മഴ പെയ്യും! ഡല്‍ഹിയില്‍ വരാനിരിക്കുന്നത് കൊടുംചൂട്
തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 19 മുതല്‍ 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ ബെംഗളശൂരുവിലും ഹൈദരാബാദിലും മുംബൈയിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചൂട് കനക്കുമെന്നും വകുപ്പ് അറിയിച്ചു.

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലകള്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി, ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. അതേസമയം താനേ, ബുല്‍ധാന, അമരാവതി, ഗോണ്ടിയ, ടില്‍ഗാര്‍ഹ്, കട്ടക്. മിഡ്നാപൂര്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.

മഹാരാഷ്ട്ര,ഒഡിഷ, ചണ്ഡീഗഡ്, മധ്യപ്രദേശിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങലിലും മഴ ലഭിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യത ഉണ്ട്.













Click it and Unblock the Notifications