കേരളത്തില്‍ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കും.. മുംബൈയിലും ഗോവയിലും കനത്ത മഴയ്ക്ക് സാധ്യത
ദില്ലി: കേരളത്തില്‍ കാലവര്‍ഷം ഉടന്‍ ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഗോവയിലും വരാനിരിക്കുന്ന ദിവസങ്ങള്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. കൂടാതെ ജൂണ്‍ 8 മുതല്‍ 12 വരെ മുംബൈയില്‍ കനത്ത മഴപെയ്യുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടുണ്ട്.


മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താണെ, രത്നഗിരി, പൽഗഡ് എന്നീ ജില്ലകളിലുമാണ് കനത്ത മഴ പെയ്തത്. ഇതോടെ നഗരജീവിതം താറുമാറിലായി. വരാനിരിക്കുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കും. പ്രദേശത്തെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത 48 മണിക്കൂര്‍ തെക്കന്‍ തെലുങ്കാനയില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. ഉത്തരേന്ത്യയില്‍ ഇത്തവണ മഴ മതിയായ അളവില്‍ ലഭിക്കുമെന്നും അതേസമയം തെലുങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ വേണ്ട അളവില്‍ മഴ ലഭിച്ചേക്കില്ലെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications