കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; വെള്ളത്തിൽ മുങ്ങി മുംബൈ നഗരം! വിമാനങ്ങൾ റദ്ദാക്കി... കേരളത്തിലും മഴക്കെടുതി...

കടലുണ്ടിയിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം/മുംബൈ: കാലാവസ്ഥ പ്രവചനങ്ങൾ ശരിവച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. കാലവർഷം ആരംഭിച്ച ആദ്യദിവസം തന്നെ പെയ്ത മഴയിൽ മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ റോഡ്, റെയിൽ, വ്യോമ ഗതാഗതവും താറുമാറായി.

ദിവസങ്ങൾക്ക് മുൻപ് കാലവർഷം ആരംഭിച്ച കേരളത്തിൽ ശനിയാഴ്ചയും ശക്തമായ മഴ ലഭിച്ചു. പലയിടത്തും രാവിലെ മുതൽ മണിക്കൂറുകളോളം നിർത്താതെ മഴ പെയ്തു. കോഴിക്കോട് കടലുണ്ടിയിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.

മഴക്കെടുതി...

മഴക്കെടുതി...

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയിൽ ജനങ്ങൾ വലഞ്ഞു. കണ്ണൂർ ബസ് സ്റ്റാൻഡിൽ ശക്തമായ കാറ്റിൽ പരസ്യബോർഡ് തകർന്ന് വീണു വാഹനങ്ങൾക്കും കടകൾക്കും കേടുപാട് സംഭവിച്ചു. ഇടുക്കിയിൽ കനത്ത മഴയിലും കാറ്റിലും വൻ കൃഷിനാശമുണ്ടായി. മേൽപ്പാറയിൽ വീടിന് മുകളിൽ മരംവീണ് നാല് പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം, പൈനാവ്, കുളമാവ് എന്നിവിടങ്ങളിൽ വൻ മരങ്ങൾ കടപുഴകി വീണു. കല്ലാർകുട്ടി ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി.

മറ്റു സംസ്ഥാനങ്ങളിൽ...

മറ്റു സംസ്ഥാനങ്ങളിൽ...

കേരളത്തിന് പുറമേ കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കാലവർഷം ശക്തിപ്രാപിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ആരംഭിച്ച കാലവർഷത്തിൽ മുംബൈ നഗരത്തിൽ കനത്ത മഴ ലഭിച്ചു. രാവിലെ മുതൽ ശക്തമായ മഴ പെയ്ത മുംബൈയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വാഹനങ്ങൾ നടുറോഡിൽ കുടുങ്ങി. ഗതാഗതകുരുക്ക് മണിക്കൂറുകളോളം നീണ്ടുനിന്നു.

ട്രെയിനുകളും...

ട്രെയിനുകളും...

കനത്ത മഴയെ തുടർന്ന് റെയിൽ, വ്യോമ ഗതാഗതവും താറുമാറായി. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. 12 വിമാന സർവ്വീസുകൾ മണിക്കൂറുകൾ വൈകിയേ മുംബൈയിൽ നിന്ന് പുറപ്പെടൂ. ഇരുപത് ആഭ്യന്തര വിമാനങ്ങളും മണിക്കൂറുകളോളം വൈകി. ലോക്കൽ, സബർബൻ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. പലയിടത്തും റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതാണ് ട്രെയിൻ ഗതാഗതം താറുമാറാക്കിയത്.

നാളെ വരെ...

നാളെ വരെ...

നാളെ വൈകീട്ട് വരെ മുംബൈയിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2005ൽ ലഭിച്ചതിനെക്കാൾ കൂടുതൽ മഴ ഇത്തവണ കാലവർഷത്തിൽ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴയും കാറ്റും കണക്കിലെടുത്ത് ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നഗരവാസികൾക്കായി പ്രത്യേക ഹെൽപ് ലൈനുകളും ആരംഭിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാഹനവുമായി പുറത്തിറങ്ങരുതെന്ന് മുംബൈ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് നാവികസേനാംഗങ്ങളും മുംബൈയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ടോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം.

English summary
monsoon updates; heavy rain in kerala and monsoon hits mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X