കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയുണ്ടാകും

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കര്‍ണാടക ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാന വകുപ്പ്. അസം, മേഘാലയ, ഉത്തരാഖണ്ഡ്, തീര കര്‍ണാടക എന്നിവിടങ്ങളിലാണ് മഴ പെയ്യുമെന്ന് പ്രവചനമുള്ളത്. കേരളത്തിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Rains

കൂടാതെ അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, സിക്കിം, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്്ക്ക് സാധ്യതയുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും ഇന്നലെ ചിലയിടങ്ങളില്‍ നല്ല മഴ ലഭിച്ചു. ഇത്തവണ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മികച്ച അളവില്‍ മഴ പെയ്തിട്ടുണ്ട്.

ഹിമാലയന്‍ മേഖലയിലേക്ക് നീങ്ങുകയാണ് മഴക്കാറുകള്‍. നേരത്തെ ശക്തമായ മഴ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ തീവ്രത കുറഞ്ഞിട്ടുണ്ട്. 2017നേക്കാള്‍ മികച്ച തോതില്‍ ഇത്തവണ മഴ ലഭിക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 96 ശതമനത്തിനും 104 ശതമാനത്തിനും ഇടയില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഇത്തവണ നേരത്തെ മഴയെത്തിയിരുന്നു. ജൂണ്‍ ആദ്യവാരം തുടങ്ങേണ്ട മഴ മെയ് 29ന് തന്നെ ആരംഭിച്ചു.

English summary
Monsoon updates: Heavy to very heavy rain likely over Coastal Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X