കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ മഴ ശക്തിപ്പെടും; ശക്തമായ ഇടിമിന്നലിനും സാധ്യത

Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യയില്‍ ഏറെകുറെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിച്ച തെക്ക് പടിഞ്ഞാറന്‍ മണ്‍സൂര്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നു. ഉത്തരേന്ത്യയില്‍ ശക്തമായ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര, ഛത്തീസ്ഗണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൡ ജൂണ്‍ 27ന് ശേഷം ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

X4

മൂന്ന് ദിവസത്തിനകം ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാള്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം മഴ കിട്ടും. ചില പ്രദേശങ്ങളില്‍ നേരിയ തോതിലായിരിക്കും.

ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, അസം, മേഘാലയ, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാധാരണത്തേക്കാള്‍ ഒമ്പത് ശതമാനം കുറവാണ് ആദ്യ മൂന്നാഴ്ചയില്‍ മഴ രേഖപ്പെടുത്തിയത്.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴ നന്നായി ലഭിച്ചെങ്കിലും മറ്റു പ്രദേശങ്ങൡ കുറവാണ്. ഉത്തരേന്ത്യയില്‍ ശക്തമായ മണ്‍സൂണ്‍ എത്തുന്നതേയുള്ളൂ. ഇവിടെ 70 ശതമാനം മഴ കുറവാണെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ മണ്‍സൂര്‍ മെയ് 29നാണ് എത്തിയത്. സാധാരണത്തേക്കാള്‍ മൂന്ന് ദിവസത്തേക്കാള്‍ മുമ്പായിരുന്നു ഇത്.

English summary
Monsoon updates: Northwest India may get rain, thunderstorms after June 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X