Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴ.. വെള്ളപ്പൊക്കത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യത!

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടര്‍ന്നാല്‍ നദികളില്‍ വെള്ളപ്പൊക്ക സാധ്യത ഉണ്ട്. കൂടാതെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും സാധ്യത ഉണ്ടെന്നും മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 rain21

ഈ ആഴ്ചകളില്‍ ശക്തികുറഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 24 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തിയാര്‍ജ്ജിക്കും. തെക്കേ ഇന്ത്യയില്‍ കനത്ത മഴയ്ക്കൊപ്പം ചുഴലിക്കാറ്റിനും സാധ്യത ഉണ്ട്. മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതോടെ ആസാം, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങള്‍, ചണ്ഡീഗഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും.

 mazha21
 mazha212

ജൂണ്‍ 24 മുതല്‍ ആന്ധ്ര, തെലുങ്കാന , കര്‍ണാടക എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിമി വേഗതിയില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+