മുംബൈയില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും! ദില്ലിയില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത
കൊടും ചൂട് തുടരുന്ന ദില്ലിയില്‍ ജൂണ്‍ 28 മുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊങ്കണ്‍ മേഖലയിലും ഗുജറാത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. നിലവില്‍ ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ മഴ തുടരുകയാണ്.

ഗുജറാത്ത്, കൊങ്കണ്‍, ഗോവ, ആസം, മേഘാലയ, മണിപ്പൂര്‍, നാഗാലെന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ്, സൗരാഷ്ട്ര -കച്ച് മേഖലകള്‍, ബിഹാര്‍ എന്നിവിടങ്ങളിലും മഴ പെയ്തേക്കാന്‍ സാധ്യത ഉണ്ട്.
കൊങ്കന്‍, ഗോവ മേഖലകള്‍, ഗുജറാത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ തിങ്കളാഴ്ച കനത്ത മഴ ലഭിച്ചിരുന്നു. മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഇപ്പോഴും പലയിടങ്ങളിലും മഴ തുടരുകയാണ്. ഇതുവരെ 231. മില്ലിീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്.












Click it and Unblock the Notifications