കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ മഴ തുടരുന്നു! ഗുജറാത്തിലെ തീരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യത!

  • By Desk
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന മണിക്കൂറില്‍ ഗുജറാത്തിലെ തീരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ മത്സ്യതൊഴിലാകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജുലൈ 6 മുതല്‍ തെലുങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. മധ്യ ഇന്ത്യയിലും ജലൈ 6 നും 8 നും ഇടയില്‍ മഴയ്ക്ക് സാധ്യത ഉണ്ട്.

 mumbairain

ജുലൈ 6 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലികാറ്റിന് സാധ്യത ഉണ്ട്. വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കും. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യത ഉണ്ട്. ദില്ലിയിൽ മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും വരും ദിവസങ്ങളില്‍ മഴ ശക്തിയാർജിക്കാനാണ് സാധ്യത. മുംബൈയില്‍ മഴ ദുരിതപെയ്ത് തുടരുകയാണ്. 3-4 ദിവസങ്ങൾക്കുള്ളിൽ മഴ വീണ്ടും ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗോവ,കർണാടകയുടെ തീരപ്രദേശങ്ങൾ,മേഘാലയ, നാഗാലാന്റ്,പശ്ചിമ ബംഗാൾ, ബിഹാർ,ജാർഖണ്ഡ്, കിഴക്കൻ മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈയിൽ കുറച്ച് ദിവസങ്ങളായി മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്നലെ കാലവർഷം ശക്തിയാർജിക്കുകയായിരുന്നു. അടുത്ത 24 മണിക്കൂറുകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 36 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനില.

English summary
Monsoon updates: 'Rough' weather conditions likely over coartal Gujarat, fishermen warned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X