തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു! വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത!
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മധ്യ ഇന്ത്യയിലേക്ക് വ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ ആസാം, മഹാരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍, ഗുജറാത്തിന്‍റെ തെക്കന്‍ ഭാഗങ്ങള്‍ , ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മഴ കനക്കും.

ഈ ആഴ്ചകളില്‍ ശക്തികുറഞ്ഞ മഴ ജൂണ്‍ 24 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തിയാര്‍ജ്ജിക്കും. തെക്കേ ഇന്ത്യയില്‍ കനത്ത മഴയ്ക്കൊപ്പം ചുഴലിക്കാറ്റിനും സാധ്യത ഉണ്ട്. ആസാം, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങള്‍, ചണ്ഡീഗഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, ജമ്മുകാശ്മീരിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ , മേഘാലയ, എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും.













Click it and Unblock the Notifications