കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ആഴ്ചയോടെ ഉത്തരേന്ത്യയില്‍ മഴ എത്തും.. മധ്യ ഇന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യത

  • By Desk
Google Oneindia Malayalam News

വരും ആഴ്ചയില്‍ ഉത്തരേന്ത്യയില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ ഇന്ത്യയിലും മഹാരാഷ്ട്രയിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. കനത്ത ചൂട് തുടരുന്ന ദില്ലിയില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

mazha6

നിലവില്‍ മധ്യ ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത ചൂട് തുടരുകയാണ്. ഇവിടങ്ങളില്‍ ചൊവ്വാഴ്ചയോടെയോ ബുധനാഴ്ചയോടെയോ നേരിയ തോതില്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ട്. മധ്യപ്രദേശിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ഞായറാഴ്ച മുതല്‍ ലഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ ഗുജറാത്ത്, മഹാരാഷ്ട എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.

ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, അസം, മേഘാലയ, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിമി വേഗതിയില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

English summary
Monsoon updates: SW monsoon on move, likely to hit north India this weekend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X