കാലവര്‍ഷം ശക്തി പ്രാപിച്ചു.. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
Recommended Video

ദില്ലി: വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും. ദില്ലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചിരുന്നു. ജുലൈ ഒന്നോട് കൂടി കാലവര്‍ഷം ശക്തിപ്രാപിക്കും. അടുത്ത 15 ദിവസം ഉത്തരേന്ത്യയില്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുമെന്നും വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിന്‍റെ ചില ഭാഗങ്ങള്‍, ഹരിയാന, ചണ്ഡീഗഡ്. ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്തിരുന്നു. കൂടാതെ രാജസ്ഥാന്‍, ചണ്ഡീഗഡ്, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ , ജമ്മു-കാശ്മീര്‍ എന്നിവടങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തിരുന്നു.
ഗുജറാത്ത്, കൊങ്കണ്‍, ഗോവ, ആസം, മേഘാലയ, മണിപ്പൂര്‍, നാഗാലെന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ്, സൗരാഷ്ട്ര -കച്ച് മേഖലകള്‍, ബിഹാര്‍ എന്നിവിടങ്ങളിലും മഴ പെയ്തേക്കാന്‍ സാധ്യത ഉണ്ട്. കേരളത്തില്‍ ഇപ്പോഴും മഴ തുടരുകയാണ്.












Click it and Unblock the Notifications