വിവാഹത്തിന് മാസങ്ങള്‍ മാത്രം; ഉയരത്തിലെത്തിയ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് അമ്യൂസ്മെന്റ് പാര്‍ക്കിലെത്തിയ പ്രതിശ്രുത വധു റോളര്‍ കോസ്റ്റര്‍ റൈഡില്‍ നിന്ന് വീണ് മരിച്ചു. ചാണക്യപുരി സ്വദേശിയായ 24 കാരി പ്രിയങ്കയാണ് ദാരുണമായി മരിച്ചത്. വിവാഹത്തിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പ്രിയങ്കയെ തേടി അപ്രതീക്ഷിതമായി മരണം എത്തിയത്. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജരാണ് പ്രിയങ്ക.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രതിശ്രുത വരന്‍ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്റ് പാര്‍ക്കിലെത്തിയത്. റോളര്‍ കോസ്റ്റര്‍ ഏറ്റവും ഉയരത്തിലെത്തിയപ്പോഴാണ് തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് പ്രിയങ്ക ഇരുന്ന ഭാഗത്തെ സ്റ്റാന്‍ഡ് പൊട്ടി ഉയരത്തില്‍ നിന്ന് താഴേക്കു പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അമ്യൂസ്മെന്റ് പാര്‍ക്കിലെ വാട്ടര്‍ റൈഡുകളില്‍ കയറിയ ശേഷമാണ് ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറിയത്. പ്രതിശ്രുത വരന്റെ കണ്മുന്നിലാണ് പ്രിയങ്കയ്ക്ക് ദാരുണമായ അന്ത്യമുണ്ടായത്. വലിയ ഉയരത്തില്‍ നിന്നുള്ള വീഴ്ച്ചയെതുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളെ തുടര്‍ന്ന് യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് യുവതിയുടെ ജീവനെടുത്തതെന്നും സുരക്ഷ ഉറപ്പാക്കിയില്ലെന്നും കുടുംബം പ്രതികരിച്ചു.
2023 ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുമ്പ് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് വിവാഹം നീട്ടിവച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
യന്ത്രങ്ങള്‍ കൈക്കാര്യം ചെയ്യുന്നതിലുള്ള അശ്രദ്ധമായ പെരുമാറ്റം, മരണത്തിന് കാരണമായ അശ്രദ്ധ, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് ഫണ്‍ എന്‍ ഫുഡ് വില്ലേജിന്റെ മാനേജ്മെന്റ് ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അപകടം നടന്ന പാര്‍ക്ക് കോര്‍പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി.












Click it and Unblock the Notifications