കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്‍മോഹന്‍ വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഗാന്ധി കുടുംബത്തിന് സാധിക്കില്ലെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷന്‍ സര്‍വേ. പകരം മന്‍മോഹന്‍ സിംഗ് വരണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. അതേസമയം സര്‍വേയില്‍ മോദി സര്‍ക്കാരിന് വന്‍ നേട്ടമാണ്. ബിജെപിക്കും വലിയ ജനപ്രീതി തന്നെയാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ജനങ്ങള്‍ തിരഞ്ഞെടുത്ത് യോഗി ആദിത്യനാഥിനെയാണ്. സര്‍വേയില്‍ മോദി സര്‍ക്കാരിനെ ഭൂരിഭാഗം പേരും പിന്തുണച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല.

മന്‍മോഹന്‍ വരണം

മന്‍മോഹന്‍ വരണം

ഗാന്ധി കുടുംബത്തെ സര്‍വേയില്‍ പലരും തള്ളിക്കളഞ്ഞു. 16 ശതമാനം പേര്‍ മന്‍മോഹന്‍ സിംഗാണ് കോണ്‍ഗ്രസിന് പറ്റിയ നേതാവെന്ന് അഭിപ്രായപ്പെട്ടു. ചരിത്രത്തിലാദ്യമായി ഗാന്ധി കുടുംബത്തേക്കാള്‍ കൂടുതല്‍ വോട്ട് മന്‍മോഹന് ലഭിച്ചു. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് മുന്നേറുമെന്ന് 52 ശതമാനമാണ് അഭിപ്രായപ്പെട്ടത്. സച്ചിന്‍ പൈലറ്റിനെ 12 ശതമാനം പേര്‍ പിന്തുണച്ചു. സോണിയാ ഗാന്ധിയേക്കാളും പ്രിയങ്കയേക്കാളും പിന്തുണ സച്ചിന്‍ നേടി. അതേസമയം ഗാന്ധി കുടുംബത്തിലെ മൂന്ന് പേരെയും കൂടി 35 ശതമാനം പേര്‍ പിന്തുണച്ചു.

മോദിക്ക് ബദലില്ല

മോദിക്ക് ബദലില്ല

നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് സര്‍വേയില്‍ അടിവരയിടുന്നു. സര്‍ക്കാര്‍ സമ്പദ് ഘടനയെ കൊണ്ടുപോയ രീതിയില്‍ 87 ശതമാനവും പിന്തുണച്ചു. ഇന്ത്യന്‍ വിപണി ഏറ്റവും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ കരുത്ത് കാണിച്ചിരിക്കുന്നത്. 22 ശതമാനം പേര്‍ സര്‍ക്കാര്‍ സമ്പദ് ഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മികച്ചതാണെന്ന് പറഞ്ഞപ്പോള്‍ 46 ശതമാനം പേര്‍ നല്ലതാണെന്നും, 21 ശതമാനം പേര്‍ ശരാശരിയാണെന്നും അഭിപ്രായപ്പെട്ടു. നേരത്തെ ഇത് 93 ശതമാനമായിരുന്നു. അതില്‍ ചെറിയ ഇടിവ് വന്നിട്ടുണ്ട്.

സര്‍ക്കാര്‍ കരുത്തരാകുന്നു

സര്‍ക്കാര്‍ കരുത്തരാകുന്നു

ജനുവരി 2019ല്‍ നടത്തിയ ഇതേ സര്‍വേയില്‍ 40 ശതമാനം പേരാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്ന് പറഞ്ഞത്. ഇത് 49 ശതമാനമായി ഉയര്‍ന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ശക്തമാകുമെന്ന് 77 ശതമാനം പേര്‍ പറഞ്ഞു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിയെന്ന് 47 ശതമാനം ആളുകള്‍ പറഞ്ഞു. എന്നാല്‍ അതിനേക്കാള്‍ മോശമാണെന്ന് 13 ശതമാനം പേര്‍ മാത്രമാണ് പറഞ്ഞത്. ചെറിയ ഇടിവുണ്ടെങ്കിലും മോദി സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരാണെന്ന് സര്‍വേ പറയുന്നു

കര്‍ഷക പ്രക്ഷോഭത്തിലും കറക്ട്

കര്‍ഷക പ്രക്ഷോഭത്തിലും കറക്ട്

കര്‍ഷക പ്രക്ഷോഭത്തിലും ര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് സര്‍വേയില്‍ ലഭിച്ചിരിക്കുന്നത്. 80 ശതമാനം പേരും സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ ഇതിനെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. 16 ശതമാനം പേര്‍ എതിര്‍ത്തു. എന്നാല്‍ ആര്‍ക്കാണ് കാര്‍ഷിക നിയമം കൊണ്ട് നേട്ടമുണ്ടാവുക എന്ന ചോദ്യത്തില്‍ വ്യത്യസ്ത ഉത്തരങ്ങളാണ് ലഭിച്ചത്. 34 ശതമാനം പേര്‍ കര്‍ഷകര്‍ക്ക് ഗുണമുണ്ടാവുമെന്ന് പറഞ്ഞു. 32 ശതമാനം പേര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ് ബില്ലെന്നും വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്യണമെന്ന് 55 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

യോഗി മികച്ച മുഖ്യമന്ത്രി

യോഗി മികച്ച മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെയാണ് സര്‍വേ കണ്ടെത്തിയത്. 25 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. ഒരു ശതമാനം പിന്തുണ വര്‍ധിക്കുകയാണ് ചെയ്തത്. ഹിന്ദുവികാരത്തിനൊപ്പം നില്‍ക്കുന്നതാണ് യോഗിക്ക് ഗുണമായത്. ലൗ ജിഹാദ് നിയമത്തെ 54 ശതമാനം പേര്‍ പിന്തുണച്ചു. അന്യമത വിവാഹത്തിനെതിരെ നിയമം വേണമെന്ന് 58 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളാണ് രണ്ടാം സ്ഥാനത്ത്. മമത ബാനര്‍ജി മൂന്നാം സ്ഥാനത്തും നിതീഷ് കുമാര്‍ നാലാം സ്ഥാനത്തും എത്തി.

അമിത് ഷാ വരണം

അമിത് ഷാ വരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ബിജെപിയെ നയിക്കാന്‍ ആര് വരണമെന്ന ചോദ്യവും സര്‍വേയിലുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരാണ് ഉയര്‍ന്ന് വന്നത്. 30 ശതമാനം പേരും അമിത് ഷായുടെ പേരാണ് നിര്‍ദേശിച്ചത്. 21 ശതമാനം യോഗി ആദിത്യനാഥിന്റെ പേരാണ് പറഞ്ഞത്. ബിജെപിയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന പേരാണ് യോഗിയുടേത്. അമിത് ഷാ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നതാണ് പലരുടെയും പ്രിയപ്പെട്ട നേതാവാക്കുന്നത്.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam
ലവ് ജിഹാദ് ഉണ്ട്

ലവ് ജിഹാദ് ഉണ്ട്

സര്‍വേയില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദത്തെ 54 ശതമാനം പേരാണ് പിന്തുണച്ചത്. ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് മതം മാറ്റാനുള്ള ഗൂഢാലോചനയുണ്ടെന്ന് 54 ശതമാനം പേര്‍ വിശ്വസിക്കുന്നുണ്ട്. 36 ശതമാനം ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഹിന്ദു-മുസ്ലീം വിവാഹത്തെ എതിര്‍ക്കാനായി കൊണ്ടുവന്ന ലൗ ജിഹാദ് നിയമത്തെ 60 ശതമാനം ഹിന്ദുക്കളാണ് അനുകൂലിച്ചത്. 51 ശതമാനം മുസ്ലീങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇതര മതസ്ഥര്‍ തമ്മിലുള്ള വിവാഹത്തെ 54 പേരാണ് എതിര്‍ക്കുന്നത്. ബിജെപിയുടെ പ്രചാരണത്തെ ഇവര്‍ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാണ്.

English summary
mood of nation survey finds people satisfied with modi govt largely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X