കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയ്ക്ക് 99 സീറ്റ് നഷ്ടമാകുമെന്ന് മൂഡ് ഓഫ് നാഷന്‍ സര്‍വേ..... വീണ്ടും തിരിച്ചടി!!

Google Oneindia Malayalam News

Recommended Video

cmsvideo
ബി ജെ പിക്ക് വീണ്ടും തിരിച്ചടി!! | Oneindia Malayalam

ദില്ലി: ബിജെപിക്കും എന്‍ഡിഎയ്ക്കും തിരിച്ചടി പ്രവചിച്ച് മറ്റൊരു സര്‍വേ കൂടി. ഇന്ത്യാ ടുഡേ കാര്‍വി മൂഡ് ഓഫ് ദ നാഷന്‍ പോളിലാണ് ബിജെപി വന്‍ തിരിച്ചടിയുണ്ടാവുമെന്ന് വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നും സര്‍വേയില്‍ പറയുന്നു. നേരത്തെ എബിപി സര്‍വേയിലും ബിജെപിക്ക് തിരിച്ചടി പ്രചവിച്ചിരുന്നു.

അതേസമയം ബിജെപിക്ക് ഇത്തവണ 99 സീറ്റ് കുറയുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. അങ്ങനെയെങ്കില്‍ ബിജെപിക്ക് ഇത്തവണ 200 സീറ്റില്‍ മാത്രമേ നേടാനാവൂ. കോണ്‍ഗ്രസ് അടങ്ങുന്ന യുപിഎയ്ക്ക് ഇത്തവണ കുതിപ്പുണ്ടാകുമെന്നും സര്‍വേയില്‍ വ്യക്തമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ നടത്തിയാലുള്ള കണക്കാണ് സര്‍വേയില്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ഭൂരിപക്ഷം നഷ്ടപ്പെടുമെന്നാണ് പ്രവചനം. ഇത്തവണ എന്‍ഡിഎ 237 സീറ്റിലൊതുങ്ങുമെന്നാണ് സര്‍വേ പറയുന്നത്. 86 സീറ്റിന്റെ നഷ്ടമുണ്ടാകും. യുപിഎ 166 സീറ്റ് നേടുമെന്നാണ് പ്രവചനം. 106 സീറ്റിന്റെ വര്‍ധനവാണ് ഉണ്ടാകും. അതേസമയം യുപിഎ എന്‍ഡിഎ ഇതര കക്ഷികള്‍ 140 സീറ്റ് നേടും. എന്‍ഡിഎയുടെ വോട്ട് ശതമാനം യുപിഎയേക്കാള്‍ ഉയര്‍ന്നതായിരിക്കും. എന്‍ഡിഎയ്ക്ക് 35 ശതമാനവും യുപിഎയ്ക്ക് 33 ശതമാനവും വോട്ട് ലഭിക്കും.

ഏതൊക്കെ സംസ്ഥാനങ്ങള്‍

ഏതൊക്കെ സംസ്ഥാനങ്ങള്‍

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ശതമാനം എന്‍ഡിഎയ്ക്ക് കൂടുതലായിരിക്കും. നോര്‍ത്തില്‍ യുപിഎ 20 സീറ്റ് നേടുമ്പോള്‍ എന്‍ഡിഎ 66 സീറ്റ് നേടും. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണത്തെ അതേ ഫലം ആവര്‍ത്തിക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ യുപിഎ 43 ശതമാനം വോട്ടുമായി ബഹുദൂരം മുന്നിലെത്തും.

വനിതകള്‍ തീരുമാനിക്കും

വനിതകള്‍ തീരുമാനിക്കും

മൂന്ന് വനിതകള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുമെന്നാണ് വ്യക്തമാകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മായാവതി ബംഗാളില്‍ നിന്ന് മമതാ ബാനര്‍ജി, കശ്മീരില്‍ നിന്ന് മെഹബൂബ മുഫ്തി എന്നിവര്‍ അവരുടെ സംസ്ഥാനങ്ങളില്‍ നേട്ടം കൊയ്യും. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ഇവരുടെ പിന്തുണ കൊണ്ട് മാത്രമേ സാധിക്കൂ. അതേസമയം അണ്ണാ ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയെ പിന്തുണച്ചാലും എന്‍ഡിഎ നേട്ടമില്ലാതാകുമെന്ന് സര്‍വേ പറയുന്നു.

നൂറ് സീറ്റ് കുറയും

നൂറ് സീറ്റ് കുറയും

എന്‍ഡിഎയ്ക്ക് 2014ല്‍ 336 സീറ്റാണ് ഉണ്ടായിരുന്നത്. ഇതില്‍ 99 സീറ്റ് കുറയുമെന്നാണ് പ്രവചനം. ടിഡിപി, ആര്‍എല്‍എസ്പി എന്നിവരുടെ കൊഴിഞ്ഞുപോക്ക് വലിയ തിരിച്ചടിയാവും. 37 സീറ്റിന്റെ കുറവാണ് സര്‍ക്കാരുണ്ടാക്കുന്നതില്‍ വരിക. ഇതിന് സ്വതന്ത്രരുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണ നേടേണ്ടി വരും. പല പാര്‍ട്ടികളും ബ ിജെപിക്ക് അനുകൂല നിലയില്‍ അല്ല ഉള്ളത്. ബിജെപിയെ എതിര്‍ക്കുന്നവരാണ് എല്ലാ പാര്‍ട്ടികളും. ഇതില്‍ ബിജു ജനതാദളും ടിആര്‍എസ്സിന്റെയും പിന്തുണ നിര്‍ണായകമാകും.

കോണ്‍ഗ്രസിനുള്ള സാധ്യത

കോണ്‍ഗ്രസിനുള്ള സാധ്യത

കോണ്‍ഗ്രസിന് അധികാരം നേടാന്‍ രണ്ട് സാധ്യതയാണുള്ളത്. പിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നിവര്‍ പിന്തുണച്ചാല്‍ ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ കോ ണ്‍ഗ്രസിന് നേടാം. ഇവിടെ അണ്ണാ ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാളും ടിആര്‍എസ്സും ബിജെപിയെ പിന്തുണച്ചാലും സാധ്യത കോണ്‍ഗ്രസിനുണ്ട്. ഇവര്‍ പിന്തുണച്ചാലും 257 സീറ്റ് മാത്രമേ എന്‍ഡിഎയ്ക്ക് ഉണ്ടാവൂ.

രാജ്യത്ത് രാഹുല്‍ മാജിക്കില്ല.... ബീഹാറിലും ഗുജറാത്തിലും ബിജെപി തൂത്തൂവാരുമെന്ന് എബിപി സര്‍വേ!!രാജ്യത്ത് രാഹുല്‍ മാജിക്കില്ല.... ബീഹാറിലും ഗുജറാത്തിലും ബിജെപി തൂത്തൂവാരുമെന്ന് എബിപി സര്‍വേ!!

English summary
mood of nation survey predicts setback for nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X