• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നരേന്ദ്ര മോദി സര്‍ക്കാരിലെ ജനപ്രിയ മന്ത്രി ആര്? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വെ ഫലം ഇങ്ങനെ

ദില്ലി: രാജ്യത്തെ ജനങ്ങളുടെ മനസ് അറിയാന്‍ ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വെ ഫലം പ്രധാന ചര്‍ച്ചയാണിന്ന്. മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ ആണ് സര്‍വ്വെയില്‍ പങ്കെടുത്ത കൂടുതല്‍ പേരും നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വളരെ പിന്നിലാണ്. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ വിധി വന്നതും മോദിയുടെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്.

മികച്ച മുഖ്യമന്ത്രി യുപിയിലെ യോഗി ആദിത്യനാഥ് ആണെന്ന് സര്‍വ്വെയില്‍ പറയുന്നു. രണ്ടാംസ്ഥാനം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ്. അതേസമയം, ആരാണ് മോദി മന്ത്രിസഭയിലെ മികച്ച മന്ത്രി എന്ന ചോദ്യവും സര്‍വ്വെയില്‍ ചോദിച്ചു. ഇതിനുള്ള ഉത്തരം ഇങ്ങനെ...

ജനപ്രിയ മന്ത്രി

ജനപ്രിയ മന്ത്രി

നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ ആണ് മികച്ച മന്ത്രിയായി സര്‍വ്വെയില്‍ കണ്ടെത്തിയത്. 39 ശതമാനം പേര്‍ അമിത് ഷായെ പിന്തുണച്ചു. 2019 മെയ് മാസത്തില്‍ രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മന്ത്രികൂടിയാണിദ്ദേഹം.

അമിത് ഷാ ചര്‍ച്ചയായത് ഇങ്ങനെ...

അമിത് ഷാ ചര്‍ച്ചയായത് ഇങ്ങനെ...

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു, പൗരത്വ ഭേദഗതി ബില്ല് പാസാക്കി, കൊറോണ പ്രതിരോധം... ഇതിന്റെ പിന്നിലെല്ലാം അമിത് ഷാ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇതായിരിക്കാം ജനങ്ങള്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കാന്‍ കാരണം.

രാജ്‌നാഥ് സിങിന്റെ പ്രീതി ഇടിഞ്ഞു

രാജ്‌നാഥ് സിങിന്റെ പ്രീതി ഇടിഞ്ഞു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് ജനപ്രിയനായ രണ്ടാമത്തെ മന്ത്രി. 17 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്‌നാഥ് സിങിന്റെ ജനപ്രീതി ഇടിയുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ചൈനീസ് അതിര്‍ത്തി തര്‍ക്കമാകാം ഇതിന് കാരണം.

ഗോയലിനെ മറികടന്ന് പ്രസാദ്

ഗോയലിനെ മറികടന്ന് പ്രസാദ്

നിതിന്‍ ഗഡ്കരിക്ക് 10 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമന് ഒമ്പത് ശതമാനം പേരുടെ പിന്തുണ ലഭിച്ചു. നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് മൂന്ന് ശതമാനവും നേരത്തെ അഞ്ചാം സ്ഥാനത്ത് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലായിരുന്നു.

രാഹുലിനേ സാധിക്കും

രാഹുലിനേ സാധിക്കും

കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്ന് 23 ശതമാനം പേര്‍ കരുതുന്നു. അതേ സമയം ഇക്കാര്യത്തില്‍ 18 ശതമാനം പേര്‍ പിന്തുണച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയാണ്. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും 14 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

സര്‍വ്വെ ഇങ്ങനെ

സര്‍വ്വെ ഇങ്ങനെ

ഇന്ത്യ ടുഡെയും ദില്ലിയിലെ ഗവേഷണ ഏജന്‍സിയായ കാര്‍വി ഇന്‍സൈറ്റും ചേര്‍ന്നാണ് സര്‍വ്വെ സംഘടിപ്പിച്ചത്. ജൂലൈ 15നും 27നുമിടയിലായിരുന്നു സര്‍വ്വെ. 12000 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്. ഇതില്‍ 67 ശമാനം പേര്‍ ഗ്രാമങ്ങളിലുള്ളവരും 33 ശതമാനം പേര്‍ നഗരങ്ങളിലുള്ളവരുമാണ്.

ഏതൊക്കെ പ്രദേശങ്ങള്‍

ഏതൊക്കെ പ്രദേശങ്ങള്‍

രാജ്യത്തെ 97 ലോക്‌സഭാ മണ്ഡലങ്ങള്‍, ദില്ലി, ആന്ധ്ര, അസം, ബിഹാര്‍, ഗുജറാത്ത്, കേരളം, ഹരിയാന, യുപി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു സര്‍വ്വെ. സാധാരണ നേരിട്ട് ചോദിച്ചായിരുന്നു ഇന്ത്യ ടുഡെ സര്‍വ്വെ എടുത്തിരുന്നത്. ഇത്തവണ ടെലിഫോണ്‍ വഴിയാണ് ജനങ്ങളുടെ പ്രതികരണം തേടിയത്.

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

English summary
Mood of the Nation poll: Amit Shah most popular Narendra Modi cabinet minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X