കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്:ഉത്തർപ്രദേശിൽ ബിജെപി നേടുക 5 സീറ്റ്;'മൂഡ് ഓഫ് ദി നാഷൻ' സർവ്വെ ഫലം പുറത്ത്!!

  • By Desk
Google Oneindia Malayalam News

ദില്ലി: സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാത്തത് എറ്റവും വലിയ മണ്ടത്തരമാണെന്ന് ഇന്ത്യ ടുഡെ- കാവേരി ഇൻസൈറ്റ് നടത്തിയ മൂഡ് ഓഫ് ദി നാഷൻ സർവ്വെ ഫലം വ‌്യക്തമാക്കുന്നു. എസ്പി, ബിഎസ്പി, കോൺഗ്രസ്, രാഷ്ട്രീയ ലോക് ദൾ എന്നിവർ ബിജെപിക്കെതിരെ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ അത് ബിജെപിക്ക് ഏൽക്കുന്ന വലിയ പ്രഹരമായിരിക്കുമെന്നും പ്രി പോൾ സർവ്വെ വ്യക്തമാക്കുന്നു.

<strong>പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി; പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രം!!</strong>പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് മോദി; പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രം!!

ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പെ ബിഎസ്പിയും എസ്പിയും ആർഎൽഡിയും ഉത്തർപ്രദേശിൽ ഒരുമിക്കുകയാണെങ്കിൽ, 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ലഭിച്ച തുച്ഛമായ നാല് സീറ്റിൽ നിന്ന് 75 സീറ്റ് വരെ വിജയിച്ചു കയറാമെന്ന് മൂഡ് ഓഫ് ദി നാഷൻ സർവ്വെ വ്യക്തമാക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സർവ്വെയാണ് മൂഡ് ഓഫ് ദി നാഷൻ. 2,478 പേരാണ് സർവ്വെയിൽ പങ്കെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിക്കുകയാണെങ്കിൽ 2014ൽ ലഭിച്ച 56.7 ശതമാനം വോട്ട് ഷെയറിൽ നിന്ന് 64 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

BJP and Congress

അതേസമയം ബിജെപി- അപ്ന ദളിന് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 2014ൽ കിട്ടിയ 73 സീറ്റിൽ നിന്ന് 5 സീറ്റായി കുറയുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ബിഎസ്പി-അപ്ന ദളിന്റെ വോട്ട് ഷെയർ 2014 ൽ 43.3 ശതമാനമായിരുന്നത് 36 ശതമാനമായി കുറയും. എസിപി, ബിഎസ്പി, കോൺഗ്രസ്, ആർഎൽഡി എന്നീ സഖ്യങ്ങൾ ഒരുമിച്ച് ബിജെപിക്കെതിരെ മത്സരിക്കുകയാണെങ്കിൽ മാത്രമാണ് ഇത്തരത്തിലുള്ള നിഗമനത്തിൽ എത്തുകയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
English summary
BJP will get ONLY 5 seats in UP if Bua, Bhatija join hands with Rahul Gandhi: Mood of the Nation poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X