കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും മികച്ച മുഖ്യനായി പട്നായിക്: പിന്നാലെ മമതയും സ്റ്റാലിനും, ബിജെപിയില്‍ നിന്നും ഒരാള്‍ മാത്രം

Google Oneindia Malayalam News

ദില്ലി: ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബിഹാർ മുഖ്യമന്ത്രിയായ നവീന്‍ പട്നായിക്ക്. ബിഹാറിലെ 71.1 ശതമാനം പേരാണ് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. മൂഡ് ഓഫ് ദ നേഷനാണ് ഇത് സംബന്ധിച്ച സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ടത്. സർവ്വേപ്രകാരം പുറത്ത് വന്ന ആദ്യ 9 മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഇടം പിടിച്ചത് ഒരാള്‍ മാത്രമാണ് എന്നതാണ് ശ്രദ്ധേയം.

കോണ്‍ഗ്രസിന്റെ രണ്ട് മുഖ്യമന്ത്രിമാർ പട്ടികയിലിടം കണ്ടെത്തിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാള്‍, എംകെ സ്റ്റാലിന്‍ എന്നിവരും പട്ടികയിലുണ്ട്.

'അവിടം മുതലാണ് ദിലീപ് സിനിമയില്‍ ആധിപത്യം ഉറപ്പിക്കുന്നത്: കുറ്റവാളിയെന്ന് സ്വയം എഴുതി വെച്ചു''അവിടം മുതലാണ് ദിലീപ് സിനിമയില്‍ ആധിപത്യം ഉറപ്പിക്കുന്നത്: കുറ്റവാളിയെന്ന് സ്വയം എഴുതി വെച്ചു'

ഒഡീഷ മുഖ്യന്‍ ഒന്നാമത്

ഒഡീഷയിൽ നിന്നും സർവ്വേയില്‍ പങ്കെടുത്ത 2,743 പേരിൽ 71% പേരാണ് നവീൻ പട്നായിക്കിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. പട്ടികയില്‍ 69.9ശതമാനം പിന്തുണ നേടി മമത ബാനർജിയാണ് രണ്ടാമത് എത്തിയിരിക്കുന്നത്. ബംഗാളില്‍ നിന്നും 4982 പേരായിരുന്നു മൂഡ് ഓഫ് ദ നേഷന്‍ സർവേയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്റ്റാലിനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് 67.5 ശതമാനം വോട്ടാണ് ഡി എം കെ അധ്യക്ഷന് നേടാന്‍ സാധിച്ചത്.

സ്കേർട്ട് അണിഞ്ഞ് അതി സുന്ദരിയായി അമല; കൂടെ സാരിയിലും: വൈറലായി ചിത്രങ്ങള്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

61.8 ശതമാനം വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാലാമത് എത്തിയത് തൊട്ടുപിറകില്‍ അഞ്ചാമതായുള്ളത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 61.1 ശതമാനം പേരുടെ പിന്തുണയാണ് പിണറായി വിജയന് ലഭിച്ചതെന്നാണ് സർവ്വേ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ ഇത്തവണ ആറാമതായാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. 57.9 ശതമാനം പേരാണ് ഇദ്ദേഹത്തിന്റെ പ്രകടനത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്.

ഏക ബി ജെ പി മുഖ്യമന്ത്രി

പട്ടികയില്‍ ഇടം പിടിച്ച ഏക ബി ജെ പി മുഖ്യമന്ത്രി അസമിലെ ഹിമന്ത ബിശ്വ ശർമ്മയാണ്. 56.6 ശതമാനം പേരുടെ പിന്തുണയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ബി ജെ പി സഖ്യം അധികാരത്തിലിരിക്കും സംസ്ഥാനങ്ങളില്‍ നിന്നും ആരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. പട്ടികയില്‍ എട്ടും ഒന്‍പതും സ്ഥാനങ്ങളാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗലിനും അശോക് ഗെലോട്ടിനും ലഭിച്ചിരിക്കുന്നത്. 51.4 ശതമാനം ഛത്തീസ്ഗഡുകാർ ഭാഗലിലും 44.9 ശതമാനം രാജസ്ഥാന്‍കാർ അശോക് ഗെലോട്ടിലും തൃപ്തി രേഖപ്പെടുത്തി. രാജ്യത്ത് കോണ്‍ഗ്രസിന് ആകെയുള്ള മൂന്ന് മുഖ്യമന്ത്രിമാരില്‍ രണ്ട് പേരും പട്ടികയില്‍ ഇടം പിടിച്ചു എന്നതാണ് ശ്രദ്ധേയം.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, യുപി, മധ്യപ്രദേശ്

അതേസമയം ഗുജറാത്ത്, ഉത്തരാഖണ്ഡ്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പ്രകടനത്തിൽ 40 ശതമാനത്തിന് മുകളിൽ റേറ്റിംഗ് ഉണ്ട്. യുപിയിൽ 48.7% പേർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, പ്രധാനമന്ത്രിയുടെ ജനപ്രീതിക്ക് ഇവിടെ 75% പേരുടെ പിന്തുണയാണുള്ളത്. ഹിമാചൽ പ്രദേശ്, കർണാടക, ബിഹാർ എന്നിവിടങ്ങളിൽ - 35%-40% നും ഹരിയാന, കർണാടക, പുതുച്ചേരി, ഗോവ എന്നീ നാല് സംസ്ഥാനങ്ങളിൽ 27% നും 35%. ഇടയിലാണ് റേറ്റിങ്

ഗോവയും മണിപ്പൂരും

ഏറ്റവും കുറവ് പിന്തുണ ലഭിച്ചിരിക്കുന്നത് ഗോവ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിനാണ്. ഗോവയിൽ 67% പേർ പ്രധാനമന്ത്രി മികച്ച പ്രകടനമാണ് നടത്തിയതെന്ന് അഭിപ്രായപ്പെടുമ്പോഴാണ് പാർട്ടിയുടെ മുഖ്യമന്ത്രിക്ക് ഇത്ര ചെറിയ പിന്തുണ ലഭിച്ചിരിക്കുന്നത്. മണിപ്പൂരിലും സമാനമായ സാഹചര്യമാണുള്ളത്. മണിപ്പൂരിൽ 73% പേർ പ്രധാനമന്ത്രി മോദി മികച്ച പ്രകടനമാണ് നടത്തിയതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 39.3% പേർ മാത്രമാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന് പിന്തുണ നല്‍കിയത്.

Recommended Video

cmsvideo
ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

English summary
Mood Of the Nation Survey: Naveen Patnaik tops list of best CMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X