കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാമാരിക്കിടയിലും ഇടിയാതെ മോദിയുടെ ജനപ്രീതി; പ്രധാനമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് സർവ്വേ ഫലം

Google Oneindia Malayalam News

ദില്ലി; മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയുമൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് കോട്ടം വരുത്തിയില്ലെന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡേ കർവി മൂഡ് ഓഫ് ദി നേഷൻ സർവ്വേയിലാണ് മോദി പ്രഭാവത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 73 ശതമാനം പേരാണ് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചത്.

modi

സർവ്വേയിൽ പങ്കെടുത്ത 23 ശതമാനം പേർ വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 50 ശതമാനം പേർ മികച്ചതാണെന്ന് പ്രതികരിച്ചു.18 ശതമാനം പേരാണ് ശരാശരിയാണെന്ന അഭിപ്രായം പങ്കുവെച്ചത്. 7 ശതമാനം പേർ മോശമാണെന്നും 2 ശതമാനം പേർ വളരെ മോശമായെന്നും പ്രതികരിച്ചു. നേരത്തേ ഓഗസ്റ്റിൽ നടത്തിയ സർവ്വേയിൽ 78 ശതമാനം പേരായിരുന്നു മോദിയുടെ പ്രകടത്തിൽ സംതൃപ്തി പ്രകടിപ്പിച്ചത്.

അതേസമയം കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രകടനത്തിൽ സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ പ്രകടത്തിലും സർവ്വേയിൽ പങ്കെടുത്ത 66 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിച്ചു.

ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎയ്ക്ക് 321 സീറ്റുകൾ വേറെ വളരെ എളുപ്പത്തിൽ ലഭിക്കുമായിരുന്നുവെന്നും സർവ്വേ പറയുന്നു. ബിജെപിക്ക് മാത്രം 272 സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും സർവ്വേ ചൂണഅടിക്കാട്ടുന്നു.നേരത്തേ 2019 ൽ 357 സീറ്റുകള് നേടിയാണ് എൻഡിഎ അധികാരത്തിൽ വന്നത്. 46 ശതമാനം വോട്ടുകൾ സഖ്യത്തിന് ലഭിച്ചേക്കുമായിരുന്നുവെന്ന് സർവ്വേ ചൂണഅടിക്കാട്ടുന്നു. നേരത്തേ 45 ശതമാനമായിരുന്നു എൻഡിഎയുടെ വോട്ട് വിഹിതം.

അതേസമയം യുപിഎയ്ക്ക് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 94 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഒരു സീറ്റ് കുറഞ്ഞ് 51 സീറ്റുകൾ മാത്രമാണ് സർവ്വേ പ്രവചിക്കുന്നത്. 2021 ജനുവരി 3 മുതൽ 13 വരെ രാജ്യത്തുടനീളം മുഖാമുഖം, ടെലിഫോൺ എന്നിവ വഴി 12,232 പേരിലാണ് സർവ്വേ നടത്തിയത്.

ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ?ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ?

സ്പ്രിംഗ്ളർ അഴിമതി; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽസ്പ്രിംഗ്ളർ അഴിമതി; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ;സമരം തുടരുംകാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ;സമരം തുടരും

 ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Mood of the nation survey predicts modi still popular in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X