Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ്യൻ രാഹുൽ ഗാന്ധി, മോദിക്ക് ജനപ്രീതി കുറയുന്നോ? അടുത്ത പ്രധാനമന്ത്രി ആര്? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മികച്ച പ്രകടനം ആണ് കാഴ്ച വെയ്ക്കുന്നത് എന്ന് ഇന്ത്യ ടുഡെയുടെ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം ആളുകളും രാഹുല്‍ ഗാന്ധിയുടെ പ്രകടനം മികച്ചതാണ് എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യ സഖ്യത്തെ നയിക്കാന്‍ ഏറ്റവും മികച്ച നേതാവ് രാഹുല്‍ ഗാന്ധി തന്നെ ആണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

ഫെബ്രുവരിയില്‍ നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ പ്രതിപക്ഷ നേതാവാകാന്‍ യോജ്യനായ നേതാവ് രാഹുല്‍ ഗാന്ധി ആണെന്നാണ് 23.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ മികച്ചത് എന്ന അഭിപ്രായം ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. പുതിയ സര്‍വ്വേ ഫലപ്രകാരം 28.2 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ നേതാവ് ആകാന്‍ ഏറ്റവും യോജിച്ചയാള്‍ എന്ന് അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷ നേതാവ് ആകാന്‍ രാഹുല്‍ ഗാന്ധി യോജ്യനല്ലെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം പേരാണ്. ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമത ബാനര്‍ജിയാണ് രണ്ടാമത് എത്തിയത്. 7.7 ശതമാനം പേരാണ് മമത പ്രതിപക്ഷ നേതാവാകണം എന്ന് അഭിപ്രായപ്പെട്ടത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി എന്നിവരാണ് മമത ബാനര്‍ജിക്ക് പിന്നിലുളളത്.

modi

അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യനായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ്. 52 ശതമാനം പേരാണ് മോദി തന്നെ പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 25 ശതമാനം പേര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ മോദിയുടെ ജനപ്രീതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട് എന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്.

ഫെബ്രുവരിയില്‍ നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ 54.9 ശതമാനം പേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്ത തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ യോഗ്യന്‍ എന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ പുതിയ സര്‍വ്വേയില്‍ അത് 52 ശതമാനം ആയി കുറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി എത്തണമെന്ന് 51.5 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 24.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+