കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്തുണ വര്‍ധിച്ചു: എബിപി സര്‍വേ കോണ്‍ഗ്രസിനൊപ്പം!!

Google Oneindia Malayalam News

Newest First Oldest First
8:24 PM, 24 May

ലോകസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കിൽ നരേന്ദ്രമോദിയുടെ എൻഡിഎയ്ക്ക് 274 സീറ്റ് ലഭിക്കും. കോൺഗ്രസ് നേതൃത്വം നൽ‍കുന്ന യുപിഎയ്ക്ക് 164 സീറ്റ് ലഭിക്കും. മറ്റുള്ളവർക്കെല്ലാം കൂടി 105 സീറ്റ് ലഭിക്കുമെന്നും സർവ്വെ പറയുന്നു.
8:21 PM, 24 May

സൗത്ത് ഇന്ത്യയിൽ ബിജെപിയുടെ പ്രവർത്തനം മോശമെന്ന് സർവ്വെ
7:52 PM, 24 May

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി കുറഞ്ഞുവരികയാണെന്നും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രശസ്തി കൂടി വരികയാണെന്നും സർവ്വെയിൽ പറയുന്നു.
7:34 PM, 24 May

വടക്കെ ഇന്ത്യയിലെ വോട്ടർമാർ ബിജെപിയിൽ നിന്ന് അകന്ന് പോകുന്നുവെന്ന് സർവ്വെ റിപ്പോർട്ട്.
7:32 PM, 24 May

ബിജെപിയുടെ വോട്ടിങ് ശതമാനം വടക്കേ ഇന്ത്യയിൽ കുറഞ്ഞിട്ടുണ്ടെന്ന് സർവ്വെ ചൂണ്ടികാട്ടുന്നു. 2018ലെ തുടക്കത്തിൽ തന്നെ ഉത്തർപ്രദേശിൽ പോപ്പുലേഷനിൽ എട്ട് ശതമാനം ഇടിവ് വന്നതാണ് ഇതിന് കാരണം.
6:34 PM, 24 May

ഗുജറാത്തില്‍ എന്‍ഡിഎയ്ക്കും കോണ്‍ഗ്രസിനുമുള്ള പിന്തുണ കുതിച്ചുയര്‍ന്നിട്ടുണ്ടെന്നും എബിപി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
6:21 PM, 24 May

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ബിജെപി/ എന്‍ഡിഎക്കുള്ള അതേ പോലെ തന്നെ തുടരുമെന്നാണ് എബിപി സര്‍വ്വേഫലം ചൂണ്ടിക്കാണിക്കുന്നത്.
6:19 PM, 24 May

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം അധികാരത്തില്‍ തുടരും
5:58 PM, 24 May

പശ്ചിമബംഗാളില്‍ വേരുറപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ല. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ള പ്രാതിനിധ്യം അതേപടി തുടരുകയും ചെയ്യും.
5:57 PM, 24 May

കിഴക്കേന്ത്യയില്‍ ബിജെപിയ്ക്കുള്ള പിന്തുണ അതേ പടി തുടരും
5:55 PM, 24 May

ശിവരാജ് സിംഗ് ചൗഹാന് കീഴിലുള്ള ബിജെപി സര്‍ക്കാരിന് മധ്യപ്രദേശില്‍ അധികാരം നഷ്ടമാകുമെന്നും മധ്യപ്രദേശില്‍ ബിജെപിക്ക് പെട്ടെന്ന് തിരിച്ചടിയേല്‍ക്കുമെന്നും അഭിപ്രായ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
5:50 PM, 24 May

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 ശതമാനം വോട്ടുകളും ബിജെപിക്ക് 39 ശതമാനം വോട്ടുകളുമാണ് ലഭിക്കുകയെന്നും എബിപി ഫലം ചൂണ്ടിക്കാണിക്കുന്നു.
5:47 PM, 24 May

ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ട് ശതമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുമെന്നും രണ്ടിടങ്ങളിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുമെന്നും സര്‍വേ വിലയിരുത്തുന്നു.
5:42 PM, 24 May

എബിപി സര്‍വേ ഫലം...
5:41 PM, 24 May

രാജസ്ഥാന്‍ ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിയെക്കാള്‍ അ‍ഞ്ച് ശതമാനം കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസിനായിരിക്കും ലഭിക്കുക. മധ്യപ്രദേശില്‍ ബിജെപിക്ക് 39 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് 49 ശതമാനത്തോളം വോട്ടുകളും ലഭിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു.
5:37 PM, 24 May

ബീഹാറില്‍ ജെഡിയുവിനൊപ്പം മെച്ചപ്പെട്ട പ്രകടനം ബിജെപി കാഴ്ചവെക്കും. ബിജെപിക്ക് 60 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 34 ശതമാനം വോട്ടുകളുമാണ് ലഭിക്കുക. ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക് ആറ് ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരുമെന്നും എബിപി ചൂണ്ടിക്കാണിക്കുന്നു.
5:29 PM, 24 May

ബീഹാറില്‍ ബിജെപി ജെഡിയുവിനൊപ്പം ചേര്‍ന്ന് അങ്ങേയറ്റം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എബിപി- സിഡിഎസ് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മെച്ചപ്പെട്ട നേട്ടങ്ങളുണ്ടാകുമെന്നും ബിജെപിയെ പിന്നിലാക്കുമെന്നും സര്‍വേ ഫലം വിലയിരുത്തുന്നു.
5:29 PM, 24 May

2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എബിപി അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടിട്ടുള്ളത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്തുന്നതിനായാണ് സര്‍വേ നടത്തിയത്.

ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എബിപി സര്‍വേ പുറത്ത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിര‍ഞ്ഞെടുപ്പിലും ബിജെപിയേക്കാല്‍ മികച്ച ഫലം കൈവരിക്കാന്‍ കഴിയുമെന്നും എബിപി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

modi-
English summary
In Rajasthan - Even as the BJP maintains an overall edge over the Congress, the latter has made substantial gains compared to the January survey. Moreover, at the assembly level, it is the Congress which leads the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X