തൊഴിലവസരങ്ങള്‍ മോദിക്ക് തിരിച്ചടി!! അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി മതിയായതൊന്നും ചെയ്തില്ലെന്ന്
ദില്ലി: രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി മൂഡ് ഓഫ് ദി നേഷന്‍ പോള്‍. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ മതിയായ കാര്യങ്ങളൊന്നും ചെയ്തില്ലെന്നാണ് 46 ശതമാനം പേരും വിശ്വസിക്കുന്നത്. രാജ്യത്തെ 12 മില്യണ്‍ ജനങ്ങള്‍ക്ക് പുതിയ തൊഴില്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനമാണ് ഇപ്പോള്‍ തിരിഞ്ഞ് കൊത്തുന്നത്. ഇന്ത്യ ടുഡേ- കാര്‍വി മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനത്തോളം പേരും പ്രതികരിച്ചത് രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രധാമന്ത്രി നരേന്ദ്രമോദി മതിയായതൊന്നും ചെയ്തിട്ടില്ലെന്നാണ്.
2018 ഡിസംബറിന്റെ അവസാനമായപ്പോഴേക്കും ഒരു കോടിയോളം തൊഴിലുകള്‍ നഷ്ടമായെന്നാണ് സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബറില്‍ തൊഴിലില്ലായ്മ 27 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി 7.38 ശതമാനമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലാണ് ഏറ്റവും അധികം തൊഴിലുകള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഇത് 83 ശതമാനമാണ്. 2018 ആഗസ്തില്‍ നടത്തിയ സര്‍വേയെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ വര്‍ധവനാണ് സര്‍ക്കാരിനെ അനുകൂലിച്ചുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ ഉണ്ടായിട്ടുള്ളത്.

സര്‍ക്കാര്‍ റോഡ് നിര്‍മാണത്തിനും അടിസ്ഥാന വികസനത്തിനും കൂടുതല്‍ തുക ചെലവഴിക്കുന്നതാണ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുള്ളത്. തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന വിഷയത്തില്‍ പ്രശസ്തി കുറഞ്ഞിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാറും ബിജെപിയും വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് വലിയ തോതില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള നീക്കമാണ് നടത്തുകയെന്നാണ് സൂചന.
മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരുടെയും പ്രതികരണം. മോദി സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തരാണെന്നും ഒരു വിഭാഗം പ്രതികരിച്ചിട്ടുണ്ട്. 23 ശതമാനം പേരാണ് തൃപ്തരല്ലെന്ന് പ്രതികരിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരോ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യകക്ഷികളോ ആയിരിക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുക എന്നും സര്‍വേ പ്രവചിക്കുന്നു.












Click it and Unblock the Notifications