കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 5.6 ശതമാനമായി വെട്ടിക്കുറച്ചു

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം താഴ്ത്തി മൂഡിസ്. 2019ല്‍ പ്രവചിച്ച നേട്ടം കൈവരിക്കാനാകാത്തത് മാത്രമല്ല നിലവിലെ മാന്ദ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയാഴ്ച തുടക്കത്തില്‍ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവായി തരം താഴ്ത്തിയിരുന്നു. 2018 ലെ 7.4 ശതമാനത്തില്‍ നിന്ന് 2019 ല്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 5.6 ശതമാനമായിരിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ ഇന്ത്യയിലെ നിലവിലെ സാമ്പത്തിക മാന്ദ്യം നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതാണ്.

ശബരിമല; യുവതീ പ്രവേശന വിധി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശംശബരിമല; യുവതീ പ്രവേശന വിധി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം

ഒക്ടോബര്‍ 10 ന് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 5.20 ശതമാനമായി കുറച്ചിരുന്നു. പിന്നീട് നേരത്തെ കണക്കാക്കിയ 6.2 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി വീണ്ടും കുറച്ചു. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക സമ്മര്‍ദ്ദവും തൊഴിലവസരങ്ങള്‍ ദുര്‍ബലമായതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ഒക്ടോബറില്‍ മൂഡീസ് ആരോപിച്ചിരുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ജൂണ്‍ പാദത്തില്‍ 5 ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. 2013 ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ നിരക്കായിരുന്നു ഇത്. തുടര്‍ന്ന് റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുകയും കോര്‍പ്പറേറ്റ് നികുതി കുത്തനെ കുറയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്തു. രണ്ടാം പാദ ജിഡിപി ഡാറ്റ ഈ മാസം അവസാനമാണ് പുറത്തുവരിക. അതേസമയം, ഫാക്ടറി ഔട്ട്പുട്ട് ഇന്‍ഡക്‌സ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) സെപ്റ്റംബറില്‍ 4.3 ശതമാനമായി ഇടിഞ്ഞു.

gdp

ചൊവ്വാഴ്ച, എസ്ബിഐ റിസര്‍ച്ചും ഈ വര്‍ഷത്തെ ജിഡിപി പ്രവചനം 5 ശതമാനമായി കുറച്ചു. വാഹന വില്‍പ്പന കുറയുക, എയര്‍ ട്രാഫിക് നീക്കങ്ങള്‍ കുറയുക, നിര്‍മ്മാണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപം കുറയുക എന്നിവയാണ് ഇതിന് കാരണം. മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജിഡിപി 4.9 ശതമാനമായി വളരുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് നോമുറ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 2020 ലും 2021 ലും യഥാക്രമം 6.6 ശതമാനവും 6.7 ശതമാനവുമായി വര്‍ധിക്കുമെന്ന് അവരുടെ ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് 2020-21 ല്‍ മൂഡീസ് വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ വളര്‍ച്ചയുടെ വേഗത സമീപകാലത്തേക്കാള്‍ കുറവായിരിക്കും.

English summary
Moody's cuts India's Economic growth forecast for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X