• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹിതനായ പുരുഷനുമായി പ്രണയത്തിലായ സ്ത്രീ; നയന്‍താരക്കെതിരെ മീര, നാണംകെട്ട കാസ്റ്റിങ്

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍ താരക്കെതിരെ മോഡല്‍ മീര മിഥുന്‍. നേരത്തെ പല സിനിമാ താരങ്ങള്‍ക്കെതിരെയും വിവാദ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ മീരയുടെ പുതിയ ഇര നയന്‍താരയാണ്. നയന്‍താരയുടെ പുതിയ ചിത്രം മൂക്കുത്തി അമ്മനുമായി ബന്ധപ്പെടുത്തിയാണ് നടിയെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ഹിന്ദു ദൈവത്തെ അപമാനിച്ചുവെന്നും മീര കുറ്റപ്പെടുത്തുന്നു. മീരക്കെതിരെ നയന്‍താരയുടെ ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്. നേരത്തെ വിജയ്, സൂര്യ, രജനികാന്ത്. തൃഷ എന്നിവര്‍ക്കെതിരെയെല്ലാം മീര മിഥുന്‍ രംഗത്തുവന്നിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

താനൊരു സൂപ്പര്‍ മോഡല്‍

താനൊരു സൂപ്പര്‍ മോഡല്‍

താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടക്കിടെ അവകാശപ്പെടുന്ന വ്യക്തിയാണ് ബിഗ് ബോസ് മുന്‍ താരം മീര മിഥുന്‍. ആരാധകരെ ഉപയോഗിച്ച് തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നു എന്നായിരുന്നു നടന്‍ വിജയിക്കെതിരെ മീര അടുത്തിടെ ആരോപിച്ചത്. ഈ നടപടി തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞിരുന്നു.

നടി തൃഷക്കെതിരെ പറഞ്ഞത്

നടി തൃഷക്കെതിരെ പറഞ്ഞത്

നടി തൃഷ തന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു എന്നായിരുന്നു മറ്റൊരു ആരോപണം. തനിക്ക് കിട്ടേണ്ട വേഷങ്ങള്‍ തൃഷ കൈക്കലാക്കി എന്നും മീര പറഞ്ഞു. സൂര്യ, രജനികാന്ത് എന്നിവര്‍ക്കെതിരെയും മീര രംഗത്തുവന്നിരുന്നു. എന്നാല്‍ താരങ്ങള്‍ മറുപടി കൊടുക്കാതെ രംഗം ശാന്തമാക്കുകയായിരുന്നു.

മൂക്കുത്തി അമ്മന്‍ ആരാണെന്ന് അറിയുമോ

മൂക്കുത്തി അമ്മന്‍ ആരാണെന്ന് അറിയുമോ

മൂക്കുത്തി അമ്മന്‍ ചിത്രവുമായി ബന്ധപ്പെട്ടാണ് നയന്‍താരക്കെതിരെ മീര രംഗത്തുവന്നിരിക്കുന്നത്. മൂക്കുത്തി അമ്മന്‍ ദേവിയുടെ കഥാപാത്രമാണ് നയന്‍താര അവതരിപ്പിക്കുന്നത്. നയന്‍താരയ്ക്ക് മൂക്കുത്തി അമ്മന്‍ ആരാണെന്ന് അറിയുമോ എന്നും മീര മിഥുന്‍ ചോദിക്കുന്നു.

വിവാഹിതനായ ഒരു പുരുഷനുമായി

വിവാഹിതനായ ഒരു പുരുഷനുമായി

വിവാഹിതനായ ഒരു പുരുഷനുമായി പ്രണയ ബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. ആരാണ് അമ്മന്‍ എന്ന് അവര്‍ക്കറിയുമോ. നമ്മുടെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന ഇത്തരം കാസ്റ്റിങ് നാണം കെട്ടതും വിവേക ശൂന്യവുമാണ്. തമിഴ്‌നാട്ടില്‍ മാത്രമാണ് ഇത്തരം കാര്യം നടക്കൂ. തമിഴ് നേതാക്കള്‍ വായ തുറക്കില്ലെന്നും മീര മിഥുന്‍ പറയുന്നു.

സിനിമയും ഭക്തിയും തങ്ങള്‍ക്കറിയാം

സിനിമയും ഭക്തിയും തങ്ങള്‍ക്കറിയാം

കടുത്ത ഭാഷയില്‍ നയന്‍താരയുടെ ആരാധകര്‍ മീരക്കെതിരെ രംഗത്തുവന്നു. സിനിമയും ഭക്തിയും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നും കൂട്ടിക്കുഴക്കേണ്ട വിഷയങ്ങളല്ല ഇതെന്നും അവര്‍ പറഞ്ഞു. സിനിമയുടെ പ്രത്യേകത കണക്കിലെടുത്ത് ഷൂട്ടിങ് തീരൂംവരെ നയന്‍താര വെജിറ്റേറിയന്‍ ആകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

cmsvideo
  Vanitha vijayakumar quits twitter after controversy | Oneindia Malayalam
   ഉപവാസവും ക്ഷേത്ര ദര്‍ശനങ്ങളും

  ഉപവാസവും ക്ഷേത്ര ദര്‍ശനങ്ങളും

  മൂക്കുത്തി അമ്മനാകാന്‍ നയന്‍താര 40 ദിവസത്തെ ഉപവാസം അനുഷ്ടിച്ചിരുന്നു. തിരുചെന്തൂര്‍ ക്ഷേത്രത്തിലും കന്യാകുമാരിയിലെ ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തുകയും ചെയ്തു. കന്യാകുമാരിയിലെത്തിയത് കാമുകനും സംവിധായകനുമായ വിഘ്‌നേഷിനൊപ്പമായിരുന്നു. ആര്‍ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് നയന്‍താരക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത്.

  മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷമഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

  ആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചുആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചു

  English summary
  Mookkuthi Amman Movie: Meera Mitun against Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X