സദാചാര ഗുണ്ടകള്‍ മുസ്ലീം പ്രണയിനികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്
ഉധംസിങ് നഗര്‍: മുസ്ലീം പ്രണയിനികളെ ഒരു സംഘം സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായി. ഉത്തരാഖണ്ഡ് ഉധംസിങ് നഗറിലെ കാശിപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തുമരിയ ഡാമിനടുത്തുണ്ടായിരുന്ന യുവതിയെയും യുവാവിനെയും ഒരുസംഘം തടഞ്ഞുവെക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് വീഡിയോ.
സംഘം, സ്ഥലം കാണാനെത്തിയ പ്രണയിനികളെ തടഞ്ഞുവെക്കുന്നതും യഥാര്‍ഥ പേരുവിവരങ്ങളും അഡ്രസും ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. സ്ഥലത്തെത്തിയ മുതിര്‍ന്ന ഒരാള്‍ ഇവരെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വടിയുമായും കൈക്കരുത്തുകൊണ്ടും യുവതീയുവാക്കളെ സംഘം ആക്രമിക്കുകയായിരുന്നു.

ഇരുവരെയും സ്ഥലത്ത് തടഞ്ഞുവെച്ച അക്രമിസംഘം വിട്ടയക്കാന്‍ ആയിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. സംഘത്തിന് പണം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയവഴിയും മറ്റുമാണ് വൈറലായത്. അക്രമിസംഘത്തിലെ ചിലര്‍ മുഖം മറച്ചിരുന്നെങ്കിലും ചിലരുടെ മുഖം വ്യക്തമായിക്കാണാം.
സംഭവത്തില്‍ ആരും ഇതുവരം പരാതി നല്‍കിയിട്ടില്ലെന്ന ഉത്തരാഖണ്ഡ് ഡിജിപി ബി എസ് സിദ്ധു പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളെ ഒരു തരത്തിലും സര്‍ക്കാര്‍ നിസ്സാരമായി കാണില്ല അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications