'ഇതര മതസ്ഥനൊപ്പം യാത്ര ചെയ്തതെന്തിന്'? യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം
ബെംഗളൂരുവിൽ യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബെംഗളുരു ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം.ബൈക്കിൽ ഒന്നിച്ചു സഞ്ചരിച്ച ഇവരെ വിവിധ മതത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞാണ് ഒരു സംഘം തടഞ്ഞുവെച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇസ്‌ലാംപൂർ സ്വദേശിയായ അക്ബറാണ് പിടിയിലായത്. സംഭവത്തിലെ പ്രധാന പ്രതി ഹുജൂർ ഒളിവിലാണെന്നും, ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

റിന സ്ട്രീറ്റിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് സമീപം വെച്ചാണ് സംഭവമുണ്ടായത്. ഇതര മതസ്ഥനായ യുവാവിനൊപ്പം പെണ്‍കുട്ടി ബൈക്കിൽ സഞ്ചരിച്ചതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. തുടർന്ന് ഇവരെ തടഞ്ഞ് നിർത്തിയ അക്ബറും ഹൂജൂറും ഇതര മതസ്ഥനോടൊപ്പം സഞ്ചരിക്കുന്നത് ചോദ്യം ചെയ്തു. പിന്നാലെ യുവതിയുടെ പേര് അറിയണമെന്നും പറഞ്ഞു.

ആദ്യം പേര് പറയാൻ തയ്യാറാകാതിരുന്ന പെൺകുട്ടി, വാക്കേറ്റം രൂക്ഷമായതോടെ പേര് പറഞ്ഞു. ഇതോടെ സംഘം യുവതിയോട് മാതാപിതാക്കളുടെ ഫോൺ നമ്പർ ചോദിച്ചു .വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപെടുത്തി.ഈ സംഭവങ്ങളെല്ലാം ഇതേ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇവർ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.

തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രതികൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതിൽ അക്ബറാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഹുജൂർ ആണ് പ്രശ്നമുണ്ടാക്കിയതെന്നും, താൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെന്ന് അക്ബർ പോലീസിന് മൊഴി നൽകി. ഇത്തരത്തിലുള്ള സംഭവങ്ങൾ അനുവധിക്കില്ലന്നും കർശന നടപടിയെടുക്കുമെന്നും,പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദണ്ടി അറിയിച്ചു.

അതേസമയം പരാതി നൽകിതിന് ശേഷം പോലീസ് സ്റ്റേഷന വിട്ട യുവാവിനെയും യുവതിയെയും പറ്റി അറിവില്ലന്നും പോലീസ് പറയുന്നു. ഇരുവരുടെയും താമസ സ്ഥലങ്ങൾ കണ്ടെത്തി മൊഴി നൽകാൻ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇരുവരുടെയും മൊഴി ലഭിക്കാനായി കാത്തിരിക്കുകയാണെന്നും പോലീസ് പറയുന്നു. 'തങ്ങൾ വിവാവം കഴിക്കാൻ തീരുമാനിച്ചവരാണെന്ന് വീഡിയിൽ യുവതി പറയുന്നുണ്ടായിരുന്നു. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകർ ആണെന്ന് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്'. പോലീസ് പറയുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications