കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതര മതസ്ഥനൊപ്പം യാത്ര ചെയ്തതെന്തിന്'? യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം

Google Oneindia Malayalam News

ബെംഗളൂരുവിൽ യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബെംഗളുരു ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം.ബൈക്കിൽ ഒന്നിച്ചു സഞ്ചരിച്ച ഇവരെ വിവിധ മതത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞാണ് ഒരു സംഘം തടഞ്ഞുവെച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇസ്‌ലാംപൂർ സ്വദേശിയായ അക്ബറാണ് പിടിയിലായത്. സംഭവത്തിലെ പ്രധാന പ്രതി ഹുജൂർ ഒളിവിലാണെന്നും, ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

1

റിന സ്ട്രീറ്റിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് സമീപം വെച്ചാണ് സംഭവമുണ്ടായത്. ഇതര മതസ്ഥനായ യുവാവിനൊപ്പം പെണ്‍കുട്ടി ബൈക്കിൽ സഞ്ചരിച്ചതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. തുടർന്ന് ഇവരെ തടഞ്ഞ് നിർത്തിയ അക്ബറും ഹൂജൂറും ഇതര മതസ്ഥനോടൊപ്പം സഞ്ചരിക്കുന്നത് ചോദ്യം ചെയ്തു. പിന്നാലെ യുവതിയുടെ പേര് അറിയണമെന്നും പറഞ്ഞു.

'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം'കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് വിമർശനം

2

ആദ്യം പേര് പറയാൻ തയ്യാറാകാതിരുന്ന പെൺകുട്ടി, വാക്കേറ്റം രൂക്ഷമായതോടെ പേര് പറഞ്ഞു. ഇതോടെ സംഘം യുവതിയോട് മാതാപിതാക്കളുടെ ഫോൺ നമ്പർ ചോദിച്ചു .വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപെടുത്തി.ഈ സംഭവങ്ങളെല്ലാം ഇതേ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇവർ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.

3

തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രതികൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതിൽ അക്ബറാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഹുജൂർ ആണ് പ്രശ്നമുണ്ടാക്കിയതെന്നും, താൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെന്ന് അക്ബർ പോലീസിന് മൊഴി നൽകി. ഇത്തരത്തിലുള്ള സംഭവങ്ങൾ അനുവധിക്കില്ലന്നും കർശന നടപടിയെടുക്കുമെന്നും,പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദണ്ടി അറിയിച്ചു.

ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കി അവതാരക; പരാതി പിന്‍വലിച്ചു, എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയില്‍ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കി അവതാരക; പരാതി പിന്‍വലിച്ചു, എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയില്‍

4

അതേസമയം പരാതി നൽകിതിന് ശേഷം പോലീസ് സ്റ്റേഷന വിട്ട യുവാവിനെയും യുവതിയെയും പറ്റി അറിവില്ലന്നും പോലീസ് പറയുന്നു. ഇരുവരുടെയും താമസ സ്ഥലങ്ങൾ കണ്ടെത്തി മൊഴി നൽകാൻ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇരുവരുടെയും മൊഴി ലഭിക്കാനായി കാത്തിരിക്കുകയാണെന്നും പോലീസ് പറയുന്നു. 'തങ്ങൾ വിവാവം കഴിക്കാൻ തീരുമാനിച്ചവരാണെന്ന് വീഡിയിൽ യുവതി പറയുന്നുണ്ടായിരുന്നു. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകർ ആണെന്ന് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്'. പോലീസ് പറയുന്നു.

നടിമാരുടെ പരാതിയില്‍ രണ്ടുപേർക്കെതിരെ കേസ്: മാളിലെ സിസിടിവി അരിച്ചുപെറുക്കി പൊലീസ്നടിമാരുടെ പരാതിയില്‍ രണ്ടുപേർക്കെതിരെ കേസ്: മാളിലെ സിസിടിവി അരിച്ചുപെറുക്കി പൊലീസ്

English summary
moral policing against youth at bangalore one caught by Doddaballapur Town police more probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X