ബീഹാറിന്റെ ഞെട്ടൽ മാറും മുൻപേ ഒഡിഷയിലും സദാചാര ആക്രമണം, വീഡിയോ വൈറൽ, 3 പേർ അറസ്റ്റിൽ

ബീഹാര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ സമാനമായ ആക്രമണം ഒഡിഷയിലും. ദെങ്കനല്‍ ജില്ലയില്‍ നിന്നുളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു യുവാവിനേയും യുവതിയേയുമാണ് ഒരു സംഘം തടഞ്ഞ് നിര്‍ത്തി സദാചാര ആക്രമണവും കയ്യേറ്റവും നടത്തിയത്.

ദെങ്കനല്‍ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കപിലാഷിലേക്കുളള വഴിയില്‍ വെച്ചാണ് സുഹൃത്തുക്കളായ യുവതിയും യുവാവും ആക്രമിക്കപ്പെട്ടത്. കപിലാഷിലേക്ക് ഇരുവരും ബൈക്കില്‍ പോകവേ അക്രമികളുടെ സംഘം ഇവരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.

പ്രചരിക്കുന്ന വീഡിയോയില്‍ അക്രമി സംഘം യുവാവിനെ മര്‍ദ്ദിക്കുന്നതും പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നതും കാണാം. യുവതി തങ്ങളെ പോകാന്‍ അനുവദിക്കൂയെന്ന് അക്രമികളോട് ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും ആളുകള്‍ ഉപദ്രവം തുടരുക തന്നെയാണ് ചെയ്തത്. സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി ഗോണ്ടിയ ബ്ലോക്ക് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പ്രതാപ് ദലേയ് എന്‍ഡിടിവിയോട് പ്രതികരിച്ചു.

Bihar

സരോജ് നായക്, സമീര്‍ നായക്, സംഗ്രാം രഥ് എന്നിവരാണ് അറസ്റ്റിലായിട്ടുളളത്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് അടക്കം അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബീഹാറിലെ ജാമുയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തായ ആണ്‍കുട്ടിയും ആള്‍ക്കൂട്ട സദാചാര വിചാരണയ്ക്കും ആക്രമണത്തിനും ഇരയായത്.

കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് കുട്ടികള്‍ ആക്രമിക്കപ്പെട്ടത്.. ആണ്‍കുട്ടിയെ മര്‍ദിച്ച സംഘം പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഉപദ്രവിച്ച നന്ദന്‍ യാദവ് എന്ന പ്രതിയെ കാലില്‍ വെടിവെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഒളിവില്‍പ്പോയ മറ്റൊരു പ്രതിയായ രമാശിഷ് ചൗധരിക്ക് വേണ്ടിയുളള തിരച്ചില്‍ നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma