കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്കിന് മൊറട്ടോറിയം; എടിഎമ്മുകളില്‍ വന്‍ തിരക്ക്, വിപണി മൂല്യം 85 ശതമാനം ഇടിഞ്ഞു

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്ക് ആയ യെസ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
RBI imposes moratorium on Yes Bank; caps withdrawals at ₹50,000 | Oneindia Malayalam

ഇത് പ്രകാരം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്ബിഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയിരുന്ന പ്രശാന്ത് കുമാറിനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. 30 ദിവസത്തേക്കാണ് നടപടി.

Yes Bank

മൊറൊട്ടോറിയം പ്രഖ്യാപിച്ച വാര്‍ത്തയെ തുടര്‍ന്ന് യെസ് ബാങ്ക് എടിഎമ്മുകളില്‍ രാജ്യമെമ്പാടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പക്ഷേ, മിക്കയിടത്തും എടിഎം കാലിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എടിഎമ്മുകളില്‍ പണമില്ലെന്ന കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്.

ഇതിനിടെ യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തിനും വലിയ ഇടിവ് സംഭവിച്ചു. എന്‍എസ്ഇയില്‍ 85 ശതമാനം ഇടിവാണ് യെസ് ബാങ്ക് ഓഹരികള്‍ നേരിട്ടത്. വ്യാഴാഴ്ച ക്ലോസിങ്ങില്‍ 36.80 രൂപ ആയിരുന്നത് വെള്ളിയാഴ്ച ഒറ്റയടിക്ക് 5.56 രൂപയായി ഇടിയുകയായിരുന്നു.

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം ആണ് റിസര്‍വ്വ് ബാങ്കിന്റെ നടപടി. നിക്ഷേപകര്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. എത്രയും വേഗം പ്രശ്‌ന പരിഹാരം ഉണ്ടാകും എന്നും ഉറപ്പ് നല്‍കുന്നുണ്ട്. മാര്‍ച്ച് 5, വ്യാഴാഴ്ചയാണ് മൊറട്ടോറിയം നിലവില്‍ വന്നത്. ബാങ്ക് പുന:സംഘടിപ്പിക്കുകയോ ലയിപ്പിക്കുകയോ ചെയ്യാനാണ് സാധ്യത കൂടുതല്‍. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

English summary
Moratorium on Yes Bank: Long queues in front of ATMs, Yes Bank value crashes 85 % in stock market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X