പെണ്‍കുട്ടികളെ രാത്രിയില്‍ അണിയിച്ചൊരുക്കി വീഡിയോ എടുത്തു; ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചു
അഹമ്മദാബാദ്: നിത്യാനന്ദയുടെ ആശ്രമത്തില്‍ വെച്ച് മാനസികമായി പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടിയുടെ പരാതി. ബംഗളൂരുവിലെ ജനാര്‍ദ്ദനന്‍ ശര്‍മ്മയുടെ പെണ്‍മക്കളില്‍ ഒരാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ നിത്യാനന്ദയുടെ ആശ്രമത്തില്‍ വെച്ച് പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ രക്ഷപ്പെടുത്തിയത്.
2013 മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗുരുകുലത്തില്‍ ചേര്‍ന്നത്. തുടക്കത്തില്‍ രസകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എന്നാല്‍ 2017 മുതല്‍ അവിടെ അഴിമതി നടക്കുന്നു. പെണ്‍കുട്ടികളെ ഉപയോഗിച്ച് സ്വാമിക്ക് വേണ്ടി പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആയിരമോ പതിനായിരമോ രൂപയ്ക്ക് വേണ്ടിയായിരുന്നില്ല അവയൊന്നുമെന്നും ലക്ഷങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു. മൂന്ന് ലക്ഷം മുതല്‍ മുതല്‍ 8 കോടി രൂപ വരെ സംഭാവന ലഭിച്ചിട്ടുണ്ട്. ഒന്നുകില്‍ പണമായോ അല്ലെങ്കില്‍ ഏക്കറ് കണക്കിന് ഭൂമിയായോ ആണ് സംഭാവനകള്‍ ലഭിച്ചത്.

അര്‍ദ്ധരാത്രിയില്‍ സ്വാമിയുടെ ശിഷ്യകള്‍ പെണ്‍കുട്ടികളെ ഉണര്‍ത്തി സ്വാമിജിക്കായി വീഡിയോകളെടുത്തു. മേക്കപ്പുകളും നിരവധി ആഭരണങ്ങളും ധരിപ്പിച്ചു. തന്റെ മൂത്ത സഹോദരിക്ക് അവിടെ നിന്ന് പുറത്ത് പോകാന്‍ കഴിയില്ലെന്നും അവളുടെ എല്ലാ വീഡിയോകളും നിത്യാനന്ദയുടെ പക്കലുണ്ടെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു. അയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് അവള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും മോശമായി സംസാരിക്കുന്നത് പോലും അയാളെ പേടിച്ചാണ്. എന്നോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അത് നിരസിച്ചു. ചില ആഭിചാര പ്രക്രിയകള്‍ക്കായി ആശ്രമത്തിലെ ആളുകള്‍ തന്നെ രണ്ട് മാസം മുറിയില്‍ പൂട്ടിയിടുകയും മോശമായ ഭാഷയില്‍ തെറി വിളിക്കുകയും ചെയ്തായും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മകളെ അഹമ്മദാബാദില്‍ അനധികൃതമായി തടവിലാക്കിയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് ജനാര്‍ദ്ദനന്‍ ശര്‍മ്മ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ശരിയായ ദിശയിലാണെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പെണ്‍കുട്ടിയെ വിട്ടു കിട്ടാനാണ് താന്‍ പരാതി നല്‍കിയത്. എന്നാല്‍ അവര്‍ അവളെ മറ്റ് മോശം പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചതായും പിതാവ് പറഞ്ഞു.












Click it and Unblock the Notifications