• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബുലന്ദ്ഷഹർ കലാപം; പോലീസുകാരനെ കൊലപ്പെടുത്തിയ സൈനികൻ പിടിയിൽ

 • By Desk
cmsvideo
  സുബോധ് കുമാറിനെ കൊലപ്പെടുത്തിയ സൈനികൻ പിടിയിൽ | Oneindia Malayalam

  ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സൈനികൻ പിടിയിലായി. ശ്രീനഗറിൽ ഇയാൾ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടൻ തന്നെ ഉത്തർപ്രദേശ് പോലീസിന് കൈമാറും. കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് ജീത്തു ഫൗജിയെന്ന സൈനികനാണെന്നാണ് സംശയം. അതേസമയം സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

  കലാപം ആസൂത്രീതമായി നടന്നതാണെന്ന വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ദാദ്രി കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാറിനെ ലക്ഷ്യംവെച്ച് കലാപം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സൂചനകൾ. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞത്.

  കശ്മീരിലേക്ക്‌

  കശ്മീരിലേക്ക്‌

  ജീതേന്ദ്ര സിംഗ് എന്ന ജീത്തു ഫൗജിക്കെതിരെ യുപി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുബോധ് കുമാറിന്റെ കൊലപാതകശേഷം ജീത്തു ഒളിവിലായിരുന്നു. കേസിൽ പതിനൊന്നാം പ്രതിയാണ് ജീത്തു. ബുലന്ദഷഹറിൽ കലാപം ഉണ്ടായ ദിവസം ജീത്തു സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ജീത്തുവിനെ കണ്ടെത്താൻ രണ്ട് പോലീസ് സംഘങ്ങൾ കശ്മീരിലേക്ക് പുറപ്പെട്ടിരുന്നു. അന്വേഷണത്തിൽ എ്ലലാ സഹായവും സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  അവനാണ് പ്രതിയെങ്കിൽ

  അവനാണ് പ്രതിയെങ്കിൽ

  ജീത്തുവാണ് സുബോധ് കുമാർ ഉൾപ്പെടെ രണ്ടുപേരുടെ മരണത്തിന് ഉത്തരവാദിയെങ്കിൽ ഞാൻ അവനെ കൊല്ലും, രണ്ടുപേരുടെ മരണത്തിലും എനിക്ക് അതിയായ ദുഖമുണ്ട്. ജീത്തു ഫൗജിയുടെ അമ്മ രത്തൻ കൗർ പറഞ്ഞു. അതേസമയം പോലീസ് തന്റെ വീട് റെയ്ഡ് ചെയ്ത് നാശനഷ്ടങ്ങൾ വരുത്തിയെന്നും ജീത്തുവിന്റെ ഭാര്യ പ്രിയങ്കയെ മർദ്ദിച്ചതായും രത്തൻ കൗർ ആരോപിക്കുന്നു.

  ജീത്തു കാർഗിലിലാണ് ജോലി ചെയ്യുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കലാപ ശേഷം തിരിച്ചെത്തിയ ഇയാൾ ഇനി നാടകം കണ്ടോളു, എന്ന് പറഞ്ഞതായി ഒരു ബന്ധു പോലീസിന് മൊഴി നൽകിയിട്ടുണ്ട്

  അപ്രതീക്ഷിത കലാപം

  അപ്രതീക്ഷിത കലാപം

  പശുക്കളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ബുലന്ദ്ഷഹറിൽ പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പശുക്കളുടെ ജഡം ട്രാക്ടറിലാക്കി ആൾക്കൂട്ടം ദേശീയ പാത ഉപരോധിച്ചു. പ്രതിഷേധക്കാരെ നീക്കം ചെയ്യാനായി എത്തിയ പോലീസിന് നേരെ ആൾക്കൂട്ടം അക്രമണം അഴിച്ചുവിടുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങൾ വിശദമാക്കാൻ പോലും ഇവർ സമ്മതിച്ചില്ല. ആക്രമണത്തിൽ ബുലന്ദ്ഷഹർ സ്റ്റേഷൻ ഇൻസ്പെക്ടറായ സുബോധ് കുമാറും ഇരുപതുകാരനായ സുമിത് കുമാറും വെടിയേറ്റ് മരിക്കുകയായിരുന്നു.

   ലക്ഷ്യം വച്ചത് സുബോധ് കുമാറിനെ

  ലക്ഷ്യം വച്ചത് സുബോധ് കുമാറിനെ

  ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ഗോരക്ഷാ പ്രവർത്തകർ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയത് കൊല്ലപ്പെട്ട സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടത് പുരികത്തിന് വെടിയേറ്റാണ് സുബോധ് കുമാർ കൊല്ലപ്പെടുന്നത്. ബജ്രംഗ്ദള്‍ നേതാവായ യോഗേഷ് രാജ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

  വ്യാജ മൊഴികൾ

  വ്യാജ മൊഴികൾ

  കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റമാണ് യോഗേഷ് രാജിനെതിരെ ചുമത്തിയിരിക്കുന്നത്. പശുവിനെ അറുക്കുന്നത് കണ്ടുവെന്ന യോഗേഷിന്റെ മൊഴി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. രണ്ട് ദിവസത്തോളം പഴക്കമുള്ളതായിരുന്നു പശുക്കളുടെ ജഡം. പശുവിന്റെ പേരിൽ കൊലനടക്കുന്ന നാട്ടിൽ പശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കരിമ്പിൻ പാടത്ത് പ്രദർശിപ്പിച്ചതിലും ദുരൂഹതയുണ്ട്. 90 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. വിഎച്ച്പി, ബംജ്റംഗദൾ പ്രവർത്തകരാണ് ഇവർ.

   സ്വഭാവികമെന്ന് യോഗി

  സ്വഭാവികമെന്ന് യോഗി

  സുബോധ് കുമാറിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന വാദം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളി. ബുലന്ദ്ഷഹറിൽ നടന്നത് ആൾക്കൂട്ട ആക്രമണമല്ല, ആകസ്മിക സംഭവമാണെന്നാണ് യോഗി പ്രതികരിച്ചത്. കലാപം നടന്ന് നാലാം ദിവസമാണ് മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് പ്രതികരണം നടത്തുന്നത്. കലാപത്തിന് പിറ്റേ ദിവസം ചേർന്ന അടിയന്തിര യോഗത്തിന് ശേഷം ഗോവധത്തിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കുമെന്ന് മാത്രമാണ് യോഗി പ്രതികരിച്ചത്.

  English summary
  more arrest in bulandhshar riot case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more