കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മുറുമുറുപ്പ് ശക്തം, സഖ്യത്തിനെതിരെ കൂടുതല്‍ നേതാക്കള്‍

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത് ജെഡിഎസുമായുള്ള സഖ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെഎച്ച് മുനിയപ്പ പറഞ്ഞു. വീരപ്പ മൊയ്ലിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി സഖ്യത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്.

sidkumarnew

<strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്</strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്

കര്‍ണാടകത്തില്‍ കോളാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മുനിയപ്പ. ദേവഗൗഡയെ പോലൊരു വന്‍മരമാണ് തിരഞ്ഞെടുപ്പില്‍ വീണത്. വിമര്‍ശനമല്ല , പക്ഷേ ഭാവിയിലേക്ക് ഒരു തിരുത്തലാണ് വേണ്ടത് മുനിയപ്പ പറഞ്ഞു. ജെഡിഎസുമായി സഖ്യത്തില്‍ അല്ല മത്സരിച്ചിരുന്നതെങ്കില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് 16 സീറ്റുകള്‍ വരെ നേടുമായിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം വീരപ്പ മൊയ്ലി പറഞ്ഞത്.

സഖ്യത്തിനുള്ളില്‍ അതൃപ്തി ശക്തിമായിരിക്കുകയാണ് തെളിയിക്കുന്നതാണ് നേതാക്കളുടെ പ്രതികരണം. നേരത്തേ ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ തന്നെ സഖ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതാണ് സാഹചര്യമെങ്കില്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം. ഇടക്കാല തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങുകയാണെന്ന സൂചനയും ദേവഗൗഡ നല്‍കിയിരുന്നു.

<strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും</strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും

എന്നാല്‍ ദേവഗൗഡയുടെ പ്രതികരണത്തെ തള്ളി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് യാതൊരു ഭീഷണിയില്ലെന്നും കാലാവധി തികയ്ക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞിരുന്നു.

<strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ</strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ

English summary
More Congress leaders against JDS alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X