കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ? ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി

Google Oneindia Malayalam News

പനാജി: മനോഹർ പരീക്കറിന്റെ മരണ ശേഷം ഗോവയിൽ വലിയ പ്രതിസന്ധികളാണ് ബിജെപി നേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി മുതലെടുത്ത് ഗോവയിൽ നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും എംജിപി എംഎൽഎമാരെ തട്ടിയെടുത്ത് ബിജെപി നില ഭദ്രമാക്കിയിരുന്നു.

അഴിമതി ആരോപണം മുതൽ ലൈംഗികാതിക്രമം വരെ; പുറത്ത് പോകുന്ന 12 പേരും നിസാരക്കാരല്ലഅഴിമതി ആരോപണം മുതൽ ലൈംഗികാതിക്രമം വരെ; പുറത്ത് പോകുന്ന 12 പേരും നിസാരക്കാരല്ല

സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് തക്കം പാർത്തിരിക്കുകയാണെന്ന് ബോധ്യമായതോടെ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുളള നീക്കത്തിലാണ് ബിജെപി. രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 അധികാരത്തിൽ ബിജെപി

അധികാരത്തിൽ ബിജെപി

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചത് കോൺഗ്രസ് ആയിരുന്നു. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടുകൂടി ബിജെപി ഭരണത്തിലെത്തുകയായിരുന്നു. കോൺഗ്രസ് 17 സീറ്റുകൽ നേടിയപ്പോൾ ബിജെപി 14 സീറ്റുകൾ നേടി. 3 കോൺഗ്രസ് എംഎൽഎമാരും 2 എംജിപി എംഎൽഎമാരും ബിജെപി പാളയത്തിൽ എത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കൂടി പുറത്ത് വന്നപ്പോൾ നിലവിൽ 17 അംഗങ്ങളുമായി ബിജെപിയാണ് 40 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 15 അംഗങ്ങളാണുള്ളത്.

 എംഎൽഎമാർ ബിജെപിയിലേക്ക്

എംഎൽഎമാർ ബിജെപിയിലേക്ക്

പ്രാദേശിക പാർട്ടികൾ ഉയർത്തുന്ന ഭീഷണി മറികടക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. 4 എംഎൽഎമാരെ കൂടി അടർത്തിയെടുക്കാനായാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകും.
കോൺഗ്രസ് നേതാക്കൾക്ക് വൻ തുക വാഗ്ദാനം ചെയ്ത് ബിജെപി എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് ബിജെപി ആരോപിക്കുന്നത്.

2 എംഎൽഎമാർ

2 എംഎൽഎമാർ

ബിജെപിയുടെ ഭീഷണിക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ എംഎൽഎമാർ വഴങ്ങരുതെന്ന് പ്രാർത്ഥിക്കാനും ആഗ്രഹിക്കാനും മാത്രമെ തനിക്ക് സാധിക്കുവെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരിഷ് ചോദാൻകർ പറയുന്നു. 40 മുതൽ 60 കോടി രൂപ വരെ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമോദ് സാവന്ത് മന്ത്രിസഭയിലെ മൂന്നിൽ ഒന്ന് മന്ത്രിമാരും മുൻപ് കോൺഗ്രസിനൊപ്പം പ്രവർത്തിച്ചവരാണ്.

നിഷേധിച്ച് ബിജെപി

നിഷേധിച്ച് ബിജെപി

എന്നാൽ കോൺഗ്രസിന്റേത് വെറും സമ്മർദ്ദ തന്ത്രമാണെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ഗോവൻ ഫോർവേഡ് പാർട്ടി ആരോപിച്ചു. സഖ്യകക്ഷികളെ ഭയപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. സർക്കാർ കാലാവധി പൂർത്തിയാക്കുക തന്നെ ചെയ്യുമെന്ന് ഗോവൻ ഫോർവേഡ് പാർട്ടി പ്രസിഡന്റ് വിജയ് സർദേശായി പ്രതികരിച്ചു. നിലവിൽ എംഎൽഎമാരെ തട്ടിയെടുക്കേണ്ട സാഹചര്യം ബിജെപിക്കില്ല, എന്നാൽ പുതിയ ആളുകൾ ബിജെപിയിൽ ചേരാനായി മുന്നോട്ട് വന്നാൽ അവരെ തടയില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശ്രീപദ് നായിക് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗോവയിലെ ആകെയുള്ള രണ്ട് ലോക്സഭാ സീറ്റുകളിൽ ഒരോ സീറ്റുകളിൽ വീതം ബിജെപിയും കോൺഗ്രസും വിജയിച്ചിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളിൽ മൂന്നിലും കോൺഗ്രസാണ് വിജയിച്ചത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മണ്ഡലത്തിലും വിജയിക്കാനായത് കോൺഗ്രസിന് നേട്ടമായി.

English summary
More Congress MLA's may join BJP in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X