കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആടിയുലയും? കുടുതല്‍ എംഎല്‍എമാര്‍ രാജിക്ക്, സാഹുവിന്റെ വെളിപ്പെടുത്തല്‍...

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചന നല്‍കി രാജിവെച്ച എംഎല്‍എമാര്‍. കൂടുതല്‍ എംഎല്‍എാര്‍ പാര്‍ട്ടി വിടുമെന്നാണ് എംഎല്‍എമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതികം രാജിവെച്ചത്. കുടുതല്‍ എംഎല്‍എമാര്‍ രാജിവെക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്.

 എന്റെ കുടുംബത്തിന് അധികാരമോഹമില്ല: ചരിത്രം തെളിവെന്ന് സിന്ധ്യയുടെ മകന്‍, നിലപാടിന് കയ്യടി!! എന്റെ കുടുംബത്തിന് അധികാരമോഹമില്ല: ചരിത്രം തെളിവെന്ന് സിന്ധ്യയുടെ മകന്‍, നിലപാടിന് കയ്യടി!!

പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസില്‍ 22 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. 116 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം നൂറില്‍ത്താഴെയെത്തുകയും ചെയ്തുു. കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ മധ്യപ്രദേശില്‍ തിങ്കളാഴ്ച രാത്രി 20 മന്ത്രിമാരാണ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ചത്. രാത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിനിടെയാണ് നിര്‍ണായക നീക്കം. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് 114 അംഗങ്ങളും ബിജെപിക്ക് 107 അംഗങ്ങളുമാണുള്ളത്. ബിഎസ്പി, എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ ബലത്തില്‍ 121 പേരുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്തുന്നത്.

 കുടുതല്‍ പേര്‍ പുറത്തേക്ക്

കുടുതല്‍ പേര്‍ പുറത്തേക്ക്


രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ ബിസാഹുലാല്‍ സാഹു ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് ബിസാഹുലാല്‍ സാഹുവാണ് ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍നാഥിന് കീഴിലുള്ള സര്‍ക്കാരില്‍ തൃപ്തരല്ലെന്നും സാഹു ചൂണ്ടിക്കാണിക്കുന്നു.

 കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്


കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മധ്യപ്രദേശ് നിയമസഭയില്‍ നിന്നും രാജിവെക്കുന്നതായും ബിജെപിയില്‍ ചേരുന്നതായും മധ്യപ്രദേശ് ബിജെപി തലവന്‍ ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണ് ബിസാഹുലാല്‍ സാഹു പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസിലെ മിക്കവാറും എംഎല്‍എമാരും വരും ദിവസങ്ങളില്‍ രാജിവെക്കും. കമല്‍നാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അസംതൃപ്തി മൂലമാണ് രാജിയെന്നും സാഹു പ്രതിരിച്ചു. 19 വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിക്കത്ത് നരോട്ടം മിശ്രയും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗ്ഗവയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്പീക്കര്‍ എന്‍പി പ്രജാപതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമസഭയിലെ ചട്ടങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

 22 പേര്‍ പുറത്തേക്ക്

22 പേര്‍ പുറത്തേക്ക്

ആറ് മന്ത്രിമാരുള്‍പ്പെടെ 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതിനകം മധ്യപ്രദേശില്‍ രാജി സമര്‍പ്പിച്ചത്. ഇതില്‍ ഒരാളാണ് ബിസാഹുലാല്‍ സാഹു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാതിദ്യ സിന്ധ്യയുടെ രാജിയ്ക്ക് പിന്നാലെയാണ് 14 എംഎല്‍എമാര്‍ ഒറ്റയടിക്ക് രാജി സമര്‍പ്പിച്ചത്. മുന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാര്‍ട്ടി വിടുന്നതായി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്തും സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന തരത്തില്‍ പടര്‍ന്ന് പന്തലിച്ചിച്ചിട്ടുള്ളത്.

 സ്വതന്ത്രരും കാലുമാറുന്നു

സ്വതന്ത്രരും കാലുമാറുന്നു


മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിഎസപി, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ മധ്യപ്രദേശ് ബിജെപി തലവന്‍ ശിവരാജ് സിംഗ് ചൗഹാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമാണ് നേരത്തെ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ബിന്ധില്‍ നിന്നുള്ള ബിഎസ്പി എംഎല്‍എ സ‍ഞ്ജീവ് സിംഗ് കുശ് വാഹ, മെഹ്ഗോണില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാജേഷ് ശുക്ല, എന്നിവരാണ് ശിവരാജ് സിംഗ് ചൗഹാനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്.

English summary
'More Congress MLAs will quit party soon,' says MP leader after joining BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X