Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ഇളവ്; തിയേറ്ററുകളില്‍നൂറ് ശതമാനം ആള്‍കാര്‍ക്ക് പ്രവേശനം

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ 100 ശതമാനം കപ്പാസിറ്റിയോടെ സിനിമാ തിയേറ്റും, ഓഡിറ്റോറിയങ്ങളും തുറക്കുമെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കല്യാണചടങ്ങുകള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണവും വര്‍ധിപ്പിച്ചു. 100 മുതല്‍ 200 വരെ ആളുകള്‍ക്ക് കല്യാണ മരണ ചടങ്ങുകള്‍ക്ക് പങ്കെടുക്കാമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. തിയേറ്റുകള്‍ക്കുള്ളിലും മറ്രും എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ട ഇത്തരവാദിത്വം തിയേറ്റര്‍ ഉടമകള്‍ക്കായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

co

കൂടാതെ രാജ്യ തലസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളും മറ്റും ഒന്ന് മുതല്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ഡല്‍ഹിയില്‍ നിയന്ത്രണങ്ഹലില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് ഛത്പൂജ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി അനുവദിച്ചിരുന്നു. ഡല്‍ഹിയില്‍ 90 ശതമാനം പേരും കോവിഡ് മുക്തരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാക്‌സിനേഷനിലൂടെയാണ് എല്ലാവരും കോവിഡ് മുക്തരായതെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം ഡല്‍ഹിയില്‍ ആകെ ജനസംഖ്യയുടെ 86 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നാണ് അധികൃര്‍ അറിയിച്ചത്. ഏകദേശം 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ 42 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 0.07 ശതമാനമാണ് പോസ്റ്റീവിറ്റി നിരക്ക്. ഈ മാസം ഇതുവരെ നാല് പേര്‍ മാത്രമാണ് കേവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെയും മറ്റും നിരവധി പേരാണ് മരിച്ചത്. സെപ്റ്റംബറില്‍ ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍ അഞ്ചായിരുന്നു. കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ആകെ മരണമടഞ്ഞത് 25,089 പേരാണ്.

പ്രതിദിന കേസുകളും പോസിറ്റീവിറ്റി നിരക്കും തുടര്‍ച്ചയായി കുറയുന്ന കാഴ്ചയാണ് ഡല്‍ഹി ഉള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിലവിലുള്ളത്.
എന്നാല്‍ ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കാണണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാം കോവിഡ് തരംഗത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഡല്‍ഹിയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഗവണ്‍മെന്റ് വര്‍ധിപ്പിച്ചിരുന്നു.

പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+