കൂടുതല്‍ അപകടകാരിയായ കൊവിഡ് വെറസുകള്‍ ലോകത്ത് വ്യാപിച്ചേക്കും, മുന്നറിയിപ്പുമായി ഡബ്ലുഎച്ച്ഒ
ദില്ലി; കൊവിഡ് പുതിയ വകഭേദങ്ങൾ ലോകമെമ്പാടും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ. നിലവിലുള്ളതിനേക്കാൾ അപകടകാരിയായ വൈറസ് വകഭേദങ്ങളാകാം അത്. അതുകൊണ്ട് തന്നെ അവയെ നിയന്ത്രിക്കുക എളുപ്പമല്ലെന്നും ഡബ്ലുഎച്ച്ഒ എമർജന്‍സി കമ്മിറ്റി വ്യക്തമാക്കി.

മഹാമാരി അവസാനിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങൾ വൈറസിന് പുറകെയാണ്. എന്നാൽ വൈറസ് പിടിവിടുന്നില്ല, കമ്മിറ്റി ചെയർമാൻ ദിദിയർ ഹുസൈൻ പറ‍്ഞു. നിലവിൽ രാജ്യത്ത് നാല് കൊവിഡ് വകഭേദങ്ങളാണ് ഉള്ളത്. ആല്‌ഫേ, ബീറ്റ, ഗാമ, ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റാ വകഭേദം എന്നിവ. ഇനിയും വളരെ മോശമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. അവയെ നിയന്ത്രിക്കുകയെന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതും അപകടകരവുമായ കാര്യമായിരിക്കാമെന്നും ഡബ്ല്യുഎച്ച്ഒ വ്ക്തമാക്കി.
കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രമേ അന്താരാഷ്ട്ര യാത്ര അനുവദിക്കൂവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഡബ്ല്യുഎച്ച്ഒ കള്ളി. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നല്‍കുന്നതിന് വാക്‌സിനേഷന്‍ മാനദണ്ഡമല്ല. വാക്സിനുകളുടെ അസമമായ വിതരണം പരിഗണിക്കണമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇത്തരമൊരു നിർദ്ദേശം നടപ്പാക്കിയാൽ പ്രതിരോധ നടപടികൾ കുറവുള്ള ദരിദ്ര രാജ്യങ്ങൾക്ക് അത് തിരിച്ചടിയാകുമെന്നും സംഘടന വ്യക്തമാക്കി.












Click it and Unblock the Notifications