പ്രവാസികള്‍ക്ക് ശുഭ പ്രതീക്ഷ: വിമാന സര്‍വീസില്‍ കേന്ദ്രത്തിന്റെ പുതിയ ഇടപെടല്‍, നിരക്ക് കുറഞ്ഞേക്കും
ദില്ലി: കൊറോണ വൈറസ് കേസുകൾ ഗണ്യമായി കുറഞ്ഞ് വരുന്നത സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഇതിനായി നിരവധി എയർലൈനുകളുമായും മറ്റ് രാജ്യങ്ങളുമായും കേന്ദ്ര ചർച്ചകൾ നടത്തിവരികയാണെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതിനാല്‍ തന്നെ എയർ ബബിൾ കരാറുകൾക്ക് കീഴിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈ ലുക്ക് പൊളിച്ചടുക്കി: ഡിംപല്‍ ഭാലിന്റെ പുത്തന്‍ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍

ആവശ്യാനുസരണം വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം തന്നെ അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണങ്ങൾ പൂര്‍ണ്ണമായും ഉടന്‍ നീക്കിയേക്കില്ല. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് ഇനിയും താമസം ഉണ്ടായേക്കും. യാത്രക്കാരുടെ എണ്ണം കോവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കറുപ്പിലും മഞ്ഞയിലും വ്യത്യസ്ത ലുക്കില്‍ രമ്യ നമ്പീശന്‍; വൈറലായി ചിത്രങ്ങള്‍

ദുബായ്, സിംഗപ്പൂർ, ഫ്രാൻസ്, യുകെ, യുഎസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഖത്തർ, സൗദി അറേബ്യ, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ വർധിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. എല്ലാ രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രം ചർച്ചകൾ നടത്തി വരികയാണെന്നും, എയർ ബബിൾ കരാറുകൾക്ക് കീഴിൽ വിമാനങ്ങൾ ആവശ്യമുള്ളിടത്ത് വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നത് മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കിയേക്കും. നിലവില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും വലിയ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് എത്തുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ വാണിജ്യ വിമാന സര്‍വ്വീസികുള്‍ പുനഃരാരംഭിക്കുന്നത് സുരക്ഷിതമാണോ എന്ന് നിർണ്ണയിക്കാൻ നവംബർ 15 ന് ശേഷം അന്താരാഷ്ട്ര യാത്രക്കാരുടെയും അനുബന്ധ കോവിഡ് കേസുകളുടെയും ഡാറ്റ ശേഖരിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

ഒക്ടോബർ 15-നകം ചാർട്ടേഡ് ഫ്ലൈറ്റുകളിലും നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാവുന്നത്. കൂടാതെ, ഇന്ത്യയിലേക്കുള്ള ഇ-വിസ 156 രാജ്യങ്ങളിലെ പൗരന്മാർക്കും ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് പാൻഡെമിക് കാരണം ഇന്ത്യയിൽ നിന്നുള്ള ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ കഴിഞ്ഞ വർഷം മാർച്ച് മുതൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു, പിന്നീട് വിവിധ ഘട്ടങ്ങളിലായി നീട്ടിയ നിയന്ത്രണം ഏറ്റവും അവസാനം നവംബർ 30 വരെയാണ് നീട്ടിയിരിക്കുന്നത്. അതേസമയം തന്നെ ഇതുവരെ, യുഎസ്, യുകെ, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ 25 ലധികം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ ക്രമീകരണം ഏർപ്പെടുത്തിയിട്ടുമുണ്ട്.












Click it and Unblock the Notifications