കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷ പദം ഒഴിയാനുള്ള തന്‍റെ തിരുമാനം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പുതിയ അധ്യക്ഷനെ പാര്‍ട്ടി തിരുമാനിക്കണമെന്നും താന്‍ ഇക്കാര്യത്തില്‍ തിരുമാനമെടുക്കില്ലെന്നും രാഹുല്‍ ഗാന്ധി കട്ടായം പറഞ്ഞു. അധ്യക്ഷപദത്തില്‍ തുടരില്ലെന്ന് രാഹുല്‍ ഉറപ്പിച്ചതിന് പിന്നാലെ നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ രാജിവെയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

<strong>'അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല'</strong>'അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല'

കഴിഞ്ഞ ദിവസം എഐസിസിയുടെ ലീഗല്‍ ഹ്യൂമണ്‍ റൈറ്റ്സ് ആര്‍ടിഐ വിഭാഗം ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് വിവേക് താങ്ക രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളുടെ ചുമതലയുള്ള നേതാക്കള്‍ ചുമതല ഒഴിയാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 ഇനി ഇല്ല

ഇനി ഇല്ല

മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാകാം ഇനി അധ്യക്ഷന്‍ ആകാന്‍ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ ഗാന്ധി കട്ടായം പറഞ്ഞത്. രാജിവെയ്ക്കരുതെന്ന എംപിമാരുടെ ആവശ്യത്തോട് യോഗത്തിനിടെ രാഹുല്‍ ആദ്യം പ്രതികരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ നേതാക്കള്‍ കൂട്ടത്തോടെ ആവശ്യപ്പെടത്തോടെ ഇനി അധ്യക്ഷനാകില്ലെന്നും പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ തുടരാമെന്നും രാഹുല്‍ സമ്മതിച്ചു.

 രാജിവെയ്ക്കുന്നവര്‍ വെയ്ക്കട്ടെ

രാജിവെയ്ക്കുന്നവര്‍ വെയ്ക്കട്ടെ

യോഗത്തില്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത രാഹുല്‍ പക്ഷേ പിന്നാമ്പുറത്ത് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചെന്നാണ് വിവരം. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജിവെച്ചു. എല്ലാവരോടും രാജിവെയ്ക്കണമെന്ന് പറയാന്‍ തനിക്ക് ആവില്ല. പരാജയത്തില്‍ പങ്കുണ്ടെന്ന് തോന്നുന്നവര്‍ രാജിവെയ്ക്കട്ടേയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നേരത്തേ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചിരുന്നു. തന്‍റെ സഹോദരന്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടപ്പോള്‍ നേതാക്കളാരും തന്നെ ഒപ്പം നിന്നില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്.

 കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ആരും ഇതുവരെ രാജിവെച്ചിട്ടില്ല, എല്ലാവരും തങ്ങളുടെ സ്ഥാനത്ത് കടിച്ച് തൂങ്ങുകയാണ്, അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാന്‍ സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ലീഗല്‍ അഡ്വൈസര്‍ സ്ഥാനത്ത് നിന്ന് വിജയ് താങ്ക സ്ഥാനമൊഴിയുന്ന കാര്യം പ്രഖ്യാപിച്ചത്.
പരാജയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കോണ്‍ഗ്രസിനെ ഉടച്ചു വാര്‍ത്ത് പുതിയൊരു ടീം രൂപീകരിക്കാന്‍ രാഹുലിന് കഴിയട്ടെയെന്നും വിജയ് താങ്ക പറഞ്ഞു.
രാഹുല്‍ ജി, ദീര്‍ഘ വീക്ഷണമുളള കഠിനാധ്വാനിയായ നേതാവാണ് താങ്കള്‍. കരുത്തോടെ പോരാടാന്‍ പുതിയ കോണ്‍ഗ്രസ് താങ്കള്‍ രൂപീകരിക്കണം, വിവേക് താങ്ക ട്വിറ്ററില്‍ കുറിച്ചു.

ലക്ഷ്യം രണ്ട്

വിവേക് താങ്കയ്ക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.അതേസമയം താങ്കയുടേയും രാജിവെയ്ക്കാന്‍ ഒരുങ്ങുന്ന മറ്റ് നേതാക്കളുടേയും നീക്കം മറ്റ് ചില ലക്ഷ്യങ്ങള്‍ ഉന്നം വെച്ചാണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജിവെയ്ച്ചാല്‍ പദവിയില്‍ കടിച്ച് തൂങ്ങാതെ പരാജയത്തില്‍ തങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് നേതാക്കള്‍ കണക്ക് കൂട്ടുന്നു.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടര്‍ന്നില്ലേങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ സ്വാധീനമുള്ളത് കൊണ്ട് തന്നെ രാജിവെച്ച നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന ഇടം ലഭിക്കും. ഇനി രാഹുല്‍ തന്നെയാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതെങ്കില്‍ രാഹുലിന്‍റെ പുതിയ ടീമില്‍ അംഗങ്ങളാകാന്‍ കഴിയും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.

<strong>എംപിമാർ മുങ്ങി നടക്കുന്നു.. ബിജെപിയെ ചെറുക്കാൻ സഭയിൽ ആളില്ലാതെ കോൺഗ്രസ്, ഇടപെട്ട് സോണിയ!</strong>എംപിമാർ മുങ്ങി നടക്കുന്നു.. ബിജെപിയെ ചെറുക്കാൻ സഭയിൽ ആളില്ലാതെ കോൺഗ്രസ്, ഇടപെട്ട് സോണിയ!

English summary
More leaders to resign from Congress, after Vijay Thanke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X