കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ ചൈനീസ് പൌരൻ ദലൈലാമയെക്കുറിച്ച് വിവരങ്ങളറിയാൻ കൈക്കുലി നൽകി? വെളിപ്പെടുത്തി ഐടി വകുപ്പ്

Google Oneindia Malayalam News

ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ദില്ലിയിൽ അറസ്റ്റിലായ ചൈനിസ് പൌരനെക്കുറിച്ച് നിർണായക വെളിപ്പെടുത്തൽ. ഇയാൾ ദില്ലിയിലെ ചില ടിബറ്റൻ സന്യാസിമാർക്ക് കൈക്കൂലി നൽകിയിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ദില്ലിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് വ്യാജ രേഖകളുമായി ഇന്ത്യയിൽ കഴിഞ്ഞുവരികയായിരുന്ന ചൈനീസ് പൌരൻ അറസ്റ്റിലാവുന്നത്. ഇതോടെയാണ് കൂടുതൽ രഹസ്യങ്ങളുടെ ചുരുളഴിയുന്നത്.

രാജാവിനെക്കാള്‍ വലിയ രാജഭക്തി, പിഎസ്‌സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ളപൂശുകയാണെന്ന് ചെന്നിത്തലരാജാവിനെക്കാള്‍ വലിയ രാജഭക്തി, പിഎസ്‌സി ചെയര്‍മാന്‍ സര്‍ക്കാരിനെ വെള്ളപൂശുകയാണെന്ന് ചെന്നിത്തല

 ലാമയെക്കുറിച്ച് അറിയാൻ?

ലാമയെക്കുറിച്ച് അറിയാൻ?

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെക്കുറിച്ചും അനുയായികളെക്കുറിച്ചും അറിയുന്നതിനായിരുന്നുവെന്നുമാണ് ആദാനയികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. നിരവധി പേർക്കായി രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയിലുള്ള തുകയാണ് അറസ്റ്റിലായ ചൈനീസ് പൌരൻ നൽകിയിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു. ദില്ലിയ്ക്ക് സമീപത്തെ മജ്നു കാ ടിലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

റെയ്ഡിൽ പിടിയിൽ

റെയ്ഡിൽ പിടിയിൽ


ചാർളി പെംഗ് എന്ന വ്യാജ പേരിലറിയപ്പെടുന്നയാളാണ് ദില്ലിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ അറസ്റ്റിലായിട്ടുള്ളത്. ലുവോ സാങ് എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്നാണ് വിവരം. നേരത്തെ 2018ൽ ഇയാൾക്കെതിരെ ചാരപ്രവർത്തിന് കേസുണ്ടെന്നാണ് ദില്ലി പോലീസ് നൽകുന്ന വിവരം. നിലവിൽ ഇയാൾ ജാമ്യത്തിലാണുള്ളത്. 2014 അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നിട്ടുള്ളതെന്നാണ് പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യൻ പൌരത്വം ലഭിക്കുന്നതിനായി മിസോറാം വനിതയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് മണിപ്പൂരിൽ നിന്ന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതേ പേരിൽ ഇയാൾ ആധാർ കാർഡും പാൻ കാർഡും ഇയാൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

സന്യാസിമാർക്ക് പണം

സന്യാസിമാർക്ക് പണം

ലുവോ സാങ്ങിന്റെ ഓഫീസിൽ ജോലി ചെയ്യുന്നവർ വഴിയാണ് ടിബറ്റൻ സന്യാസിമാർക്കുള്ള പണം ഇയാൾ അയച്ചുനൽകിയിരുന്നത്. ഐടി ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം സർക്കാർ ഏജൻസികളോട് വ്യക്തമാക്കിയിട്ടുള്ളത്. പണം ട്രാൻസ്ഫർ ചെയ്തതായി കൊറിയർ സർവീസുകളും സമ്മതിച്ചിട്ടുണ്ടെന്നും ഐടി വകുപ്പ് പറഞ്ഞു. ഇന്ത്യ അടുത്ത കാലത്ത് നിരോധിച്ച ചൈനീസ് ആപ്പ് വീ ചാറ്റ് വഴിയായിരുന്നു ഈ സംഘം ആശയവിനിമയം നടത്തിയിരുന്നതെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിക്കൽ

കള്ളപ്പണം വെളുപ്പിക്കൽ


ചൈനീസ് പൌരനെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച ഒരു ചാർട്ടേഡ് അക്കൌണ്ടിനെയും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തെ സാമ്പത്തിക തട്ടിപ്പിന് സഹായിച്ചിരുന്നത് ഇയാളാണ്. ഇയാളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തുുവരുന്നുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ 40 ഓളം ബാങ്ക് അക്കൌണ്ടുകളാണ് ഇത്തരത്തിൽ കൈകാര്യം ചെയ്തുുവരുന്നത്. ഈ അക്കൌണ്ടുകളിലൂടെ 300 കോടിയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഷെൽ കമ്പനികളുടെ പേരിൽ

ഷെൽ കമ്പനികളുടെ പേരിൽ

ഇടപാടുകൾ നടത്തിയ ചില ചൈനീസ് കമ്പനികൾ ഇതിനകം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിലെ പല സാമ്പത്തിക ഇടപാടുകളും ഹോങ്കോങ് കേന്ദ്രീകരിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാത്തരം ചർച്ചകളും വീ ചാറ്റിലൂടെയുമാണ് നടന്നുവന്നിരുന്നത്. പല ബാങ്കുകളിലായി വ്യാപിച്ചുകിടക്കുന്ന തരത്തിലാണ് ബാങ്ക് അക്കൌണ്ടുകളെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ ചില ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്ന സംശയം ഉയർന്നതോടെ ഇവരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്.

 1000 കോടി വെളുപ്പിച്ചു

1000 കോടി വെളുപ്പിച്ചു


പെങും മറ്റ് 40 ചൈനീസ് പൌരന്മാരും ചൈനീസ് ഷെൽ കമ്പനികളുടെ പേരിൽ ഇന്ത്യയിൽ ബാങ്ക് അക്കൌണ്ടുകൾ ആരംഭിച്ചതായും ഇത് വഴി 1000 കോടി വെളുപ്പിക്കുകയും ചെയ്തതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ആദായനികുതി വകുപ്പ് ദില്ലിയിൽ പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ നടത്തുന്നതിന്റെ ഭാഗമായി ആദായനികുതിവകുപ്പും ജിഎസ്ടി വകുപ്പും ബന്ധം പുലർത്തിവരികയും ചെയ്യുന്നുണ്ട്.

English summary
More revelation about Chinese man arrested by IT department as part of hawala racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X