കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ പടരുന്നു, കൂസല്‍ ഇല്ലാതെ സംസ്ഥാനങ്ങള്‍, വാക്‌സിന്‍ കെട്ടിക്കിടക്കുന്നു, യുപി മുന്നില്‍

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ ഭീതി ഇന്ത്യയിലും ശക്തമാണ്. കേസുകള്‍ വര്‍ധിച്ച് വരുന്നതിനിടെയും വാക്‌സിനേഷനില്‍ ഗൗരവം കാണിക്കാതെ സംസ്ഥാനങ്ങള്‍. ഇപ്പോഴും ഉപയോഗിക്കാതെ നിരവധി ഡോസുകളാണ് പല സംസ്ഥാനങ്ങളിലായി ഉള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി വാക്‌സിന്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് ഡാറ്റയില്‍ നിന്ന് വ്യക്തം. പതിനൊന്ന് കോടി ഡോസുകളാണ് ബാക്കിയുള്ളത്. ഒമൈക്രോണ്‍ കേസുകള്‍ വ്യാപിക്കുമ്പോള്‍ ഇത്രയും ഡോസുകള്‍ ഉപയോഗിക്കാതെ കൈവശം വെച്ചിരിക്കുന്നത് ഗൗരവപ്പെട്ട വിഷയം കൂടിയാണ്.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

1

ആരോഗ്യ മന്ത്രാലയം രാജ്യയസഭയില്‍ നല്‍കിയ ഡാറ്റ പ്രകാരമാണ് സംസ്ഥാനങ്ങളുടെ ഗുരുതരമായ വീഴ്ച്ച ശ്രദ്ധയില്‍പ്പെട്ടത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാതെ കിടക്കുന്ന വാക്‌സിനുള്ളത്. ഇവിടെ 2.9 കോടിയോളം ഡോസുകളാണ് ബാക്കിയുള്ളത്. യുപിയില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും വേണ്ട വിധത്തില്‍ എത്തിയിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളിനാണ് രണ്ടാം സ്ഥാനം. രണ്ടര കോടി വാക്‌സിന്‍ ഡോസുകളാണ് ഇവിടെ ബാക്കിയുള്ളത്. മഹാരാഷ്ട്രയില്‍ 2.2 കോടിയുടെ ബീഹാറില്‍ 1.80 കോടിയും, രാജസ്ഥാനില്‍ 1.43 കോടിയും തമിഴ്‌നാട്ടില്‍ 1.35 കോടിയും മധ്യപ്രദേശില്‍ 1.1 കോടി വാക്‌സിന്‍ ഡോസുകളുമാണ് ബാക്കിയുള്ളത്.

അഞ്ച് സംസ്ഥാനങ്ങളിലായി പതിനൊന്ന് കോടിയും, മൊത്തത്തില്‍ 23 കോടി ഡോസുകളുമാണ് വിവിധ സംസ്ഥാനങ്ങളിലായി ബാക്കി കിടക്കുന്നത്. കൂടുതല്‍ ഡോസുകള്‍ ബാക്കി കിടക്കുന്ന സംസ്ഥാനങ്ങളില്‍ അധികവും വാക്‌സിനേഷന്‍ എടുക്കാത്തയാളുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളാണ്. ആദ്യ ഡോസ് പോലും എടുക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇനി ആദ്യ ഡോസ് എടുത്തിട്ടും രണ്ടാം ഡോസ് വൈകിക്കുന്നവരും ഇവരിലുണ്ട്. ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ എടുക്കാത്ത 3.50 കോടി ആളുകളാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ അവസ്ഥ ഗുരുതരമാണ്. ഇതിന് പിന്നില്‍ ബീഹാറാണ്. ഇവിടെ 1.89 കോടി ആളുകളാണ് വാക്‌സിന്‍ എടുക്കാത്തത്.

മഹാരാഷ്ട്രയില്‍ അതിവേഗത്തില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും 1.71 കോടി പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ വാക്‌സിനെടുക്കാത്ത 1.24 കോടി ആളുകളാണ് ഉള്ളത്. ഇന്ത്യ ഇതിനോടകം 125 കോടി ഡോസുകളില്‍ അധികം നല്‍കി കഴിഞ്ഞു. എന്നാല്‍ വാക്‌സിനേഷന്‍ പലയാളുകള്‍ക്കും കിട്ടാന്‍ ബാക്കിയുണ്ട്. ഇനി മുന്നോട്ട് പോകുക ദുഷ്‌കരമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാക്കിയുള്ള ജനവിഭാഗത്തെ വാക്‌സിനേഷനായി പ്രോത്സാഹിപ്പിക്കുക ബുദ്ധിമുട്ടേറിയതായിരിക്കും. പലര്‍ക്കും വാക്‌സിനെ കുറിച്ച് തെറ്റിദ്ധാരണ വരെയുണ്ട്. ജനസംഖ്യയുടെ 70 ശതമാനം വരെ വാക്‌സിന്‍ നല്‍കുക എന്നത് എളുപ്പമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അവിടുന്നങ്ങോട്ടുള്ള 20 ശതമാനമോ അതിന് മുകളിലുള്ളതോ ആയ വിഭാഗങ്ങളെ വാക്‌സിന്‍ എടുപ്പിക്കുക വളരെ കഠിനമാണ്. ഇവരെ വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തണം. അവരിലേക്ക് വാക്‌സിന്‍ എത്തിക്കുക മറ്റൊരു പ്രതിസന്ധിയാണ്. ഈ വിഭാഗങ്ങളിലായിരിക്കും വാക്‌സിന്‍ വിരുദ്ധത അതിശക്തമായിട്ടുണ്ടാവുകയെന്ന് വാക്‌സിന്‍ വിദഗ്ധനായ ഡോ ഗഗന്‍ദീപ് കാങ് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഡോര്‍ ടു ഡോര്‍ വാക്‌സിനേഷന്‍ ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാ വീടുകളിലും വാക്‌സിന്റെ പ്രാധാന്യത്തെ അറിയിക്കാനാണ് തീരുമാനം. ഒക്ടോബറില്‍ ആദ്യ ഡോസ് എടുക്കുന്നവരുടെ എണ്ണം 5.9 ശതമാനമായി വര്‍ധിച്ചിരുന്നു. രണ്ടാം ഡോസിന്റെ കാര്യത്തില്‍ ഈ വര്‍ധന 11.7 ശതമാനമായിരുന്നു.

അതേസമയം ലഖ്‌നൗവില്‍ ഇന്ന് 35457 പേരാണ് വാക്‌സിന്‍ എടുത്തത്. ഇവിടെ വാക്‌സിനേഷന്‍ ശക്തമായി തന്നെ നടക്കുന്നുണ്ട്. ഇതില്‍ ആദ്യ ഡോസ് ലഭിച്ചത് 13779 പേര്‍ക്കാണ്. 21678 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ലഖ്‌നൗവില്‍ ഇതുവരെ 19.7 ലക്ഷം പേര്‍ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞു. രണ്ടാം ഡോസിനായി 4.3 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. ലഖ്‌നൗവില്‍ തിങ്കളാഴ്ച്ച ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് ജില്ലാ ഭരണകൂടത്തിന് വലിയ ആശ്വാസമാണ്. 24 മണിക്കൂറിനിടെ രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 21 ആക്ടീവ് കേസുകളാണ് ലഖ്‌നൗവിലുള്ളത്.

'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

English summary
more than 10 cr unused covid vaccine doses in 5 states, uttar pradesh leading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X