കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിനുള്ളിൽ നിന്നും കണ്ടെത്തിയത് നൂറോളം മൂർഖൻ കുഞ്ഞുങ്ങളെ; സംഭവം ഒഡീഷയിൽ

  • By Desk
Google Oneindia Malayalam News

ഒഡീഷ: മകളുടെ നിലവിളി കേട്ട് ഓടിയെത്തിയതാണ് ബിജയ് ഭുവാൻ. കാലിലൂടെ ഇഴഞ്ഞ് കയറിയ മൂർഖൻ കുഞ്ഞിനെ പിടിച്ചുകളഞ്ഞു. ഇനിയാരുമില്ലായെന്ന് ഉറപ്പ് വരുത്താനായി വീട് മുഴുവൻ പരിശോധന നടത്തി. ഒടുവിലാണ് തന്റെ മൺകുടിലിന്റെ മൂലയിലുള്ള ചിതൽപ്പുറ്റ് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ബിജയ് അയൽക്കാരെ വിളിച്ചു.

ചിതൽപ്പുറ്റിൽ അപകടം മണത്ത നാട്ടുകാരിൽ ചിലർ സ്നേക്ക് ഹെൽപ്പ് ലൈൻ പ്രവർത്തകരെ വിളിച്ചു. ഇവരെത്തിയാണ് ചിതൽപ്പുറ്റ് പൊളിച്ചത്. പുറ്റിനുള്ളിൽ നിന്നും ഒഴുകിയെത്തിയ നൂറോളം മൂർഖൻ കുഞ്ഞുങ്ങളെക്കണ്ട് വീട്ടുടമസ്ഥനും നാട്ടുകാരും അന്തംവിട്ടു. ഒഡീഷയിലെ തീരദേശ മേഖലയായ ബദർക്ക് ജില്ലയിലെ ശ്യാംപൂർ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.

snake

110 മൂർഖൻ കുഞ്ഞുങ്ങളും 21 മുട്ടകളും 2 വലിയ മൂർഖൻ പാമ്പുകളുമായിരുന്നു ചിതൽപ്പുറ്റിൽ ഉണ്ടായിരുന്നതെന്ന് സ്നേക്ക് ഹെൽപ്പ് ലൈൻ പ്രവർത്തകനായ മിശ്ര മൊഹദ് അരിഫ് അറിയിച്ചു. പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങളെ ഗ്രാമത്തിന് സമീപമുള്ള ഹദാഗർഹ് വൈൽഡ് സാഞ്ച്വറിയിൽ എത്തിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.

ഇങ്ങനെയൊരുചിതൽപ്പുറ്റ് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നാണ് ബിജയ് ഭുവാൻ പറഞ്ഞത്. എന്നാൽ പുറ്റിൽ പാമ്പുണ്ടെന്ന വിവരം ഇയാൾക്ക് അറിയാമായിരുന്നെന്നും ദിവസവും പാലൊഴിച്ച് ആരാധിച്ചിരുന്നതായും നാട്ടുകാരിൽ ചിലർ ആരോപിച്ചു.

ഗ്രാമത്തിൽ പൊതുവെ പാമ്പുകളുടെ ശല്യംകൂടുതലാണ്. മറ്റ് പ്രകൃതി ദുരന്തങ്ങളെക്കാൾ കൂടുതൽ പാമ്പുകടിയേറ്റാണ് ഇവിടെ ആളുകൾ മരിക്കുന്നതെന്ന് സ്പെഷ്യൽ റിലീഫ് കമ്മീഷണർ ബിഷ്ണുപദ സേതി പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനിടെ 1000ൽ അധികം പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary
More than 100 baby cobras found in labourer's house in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X