കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡിൽ ചൈനീസ് സൈന്യം കടന്നു കയറി; എത്തിയത് 100 ഓളം സൈനികർ..പാലം തകർത്തു

Google Oneindia Malayalam News

ദില്ലി; ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോർട്ട്. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് സൈനികർ നുഴഞ്ഞുകയറിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികർ എത്തിയത്. ഇവർ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ndia-china-military-1592563972-1632822094.jpg -Properties

ചൈനീസ് സൈന്യം പ്രദേശത്തെ പാലം തകർത്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യൻ സൈന്യവുമായി യാതൊരു ഏറ്റുമുട്ടലും ഉണ്ടായില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം ചൈന കടന്നു കയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർമിയും ഐടിബിപി സൈനികരും എത്തിയപ്പോഴേക്കും ചൈനീസ് സൈന്യം തിരികെ പോയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശം സൈനികരഹിത മേഖലയായതിനാൽ ചൈനീസ് നീക്കം മേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബരാഹോട്ടി മേഖലയിലെ ജോഷിമത്തിൽ കരസേനയുടേയും ഐടിബിപിയുടേയും ക്യാമ്പുകൾ പ്രവർതത്ിക്കുന്നുണ്ട്. നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റർ അതിർത്തി ഐടിബിപിയുടെ നിരീക്ഷണത്തിന് കീഴിലാണ്.

നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര.1954 ൽ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. ഇത് കലാശിച്ചത് 1962 ലെ ഇന്തോ-ചൈന യുദ്ധത്തിലാണ്. ‌അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ചൈനയുടെ ഭാഗത്ത് നിന്നുള്ള കടന്നുകയറ്റങ്ങൾ മേഖലയിൽ റിപ്പോട്ട് ചെയ്യുന്നുണ്ടെന്നും മേഖലയിൽ സേനാ വിന്യാസം വർധിപ്പിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരച്ചുള്ള റിപ്പോർട്ട്.ബറോട്ടിക്ക് അടുത്ത് ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ വ്യോമതാവളവും സജ്ജമാക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നിയന്ത്രണ രേഖയെ സംബന്ധിച്ചുള്ള ഇന്ത്യൻ, ചൈനീസ് ധാരണകൾ വ്യത്യസ്തമാണെന്നും ഇതാണ് പ്രദേശത്ത് അടിക്കടി കടന്നുകയറാൻ കാരണമാകുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അതേസമയം ചൈനയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായത് സംബന്ധിച്ച്തങ്ങൾക്ക് വിവരങ്ങളൊന്നും ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളിൽ ചൈന സൈനിക ക്യാമ്പുകൾ നിർമ്മിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ടെന്റുകള് സ്ഥാപിച്ചത്. ഇവിടെ വ്യോമതാവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്.ഷെൽട്ടറുകൾക്ക് പുറമേ, ഇന്ത്യ നടത്തുന്ന ഏത് വ്യോമാക്രമണത്തെയും നേരിടാൻ രണ്ട് റഷ്യൻ നിർമ്മിത എസ് 400 സർഫെയ്സ് ടു എയര് മിസൈലുകളും മേഖലയിൽ വിന്യസിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മെയിൽ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.തുടർന്നാണ് അതിർത്തിയിൽ ചൈന സൈനിക വിന്യാസം കൂടുതൽ ശക്തമാക്കിയത്.

അടുത്തിടെ സിൻജിയാങ്ങ് മേഖലയിൽ ചൈന രാത്രിയിൽ യുദ്ധ പരിശീലനം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കിഴക്കൻ ലഡാക്കിലെ ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളോട് ഇന്ത്യ ശക്തമായി പ്രതികരിച്ചത് മുതൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ചൈന അതിവേഗം വർധിപ്പിക്കുകയാണെന്ന റിപ്പോർട്ടുണ്ട്.

അതേസമയം അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ഇന്ത്യയും മേഖലയിലെ സൈനിക ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ 50,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. മുൻനിര യുദ്ധവിമാനങ്ങൾ, മിസൈൽ വിരുദ്ധ സംവിധാനങ്ങൾ, പീരങ്കി തോക്കുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് സിഗ് സോവർ ആക്രമണ റൈഫിളുകൾ, എംപി 9 പിസ്റ്റൾ തോക്കുകൾ, കാൾ ഗുസ്താഫ് റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയ നൂതന ഉപകരണങ്ങൾ നൽകിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയും AN32, C-130J, C-17 തുടങ്ങിയ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ മുതൽ റാഫേൽ കൂടാതെ അപ്പാച്ചുകളും ചിനൂക്കുകളും ഉൾപ്പെടെയുള്ള ഹെലികോപ്റ്ററുകൾ വരെ വിന്യസിച്ചിട്ടുണ്ട്.സർഫെയ്സ് ടു എയർ മിസൈൽസ്, റഡാർ തുടങ്ങിയ വിന്യാസങ്ങളും വർധിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
More than 100 Chinese soldiers entered Uttarakhand's Barahoti area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X