കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ബന്ദിനോട് ഐക്യപ്പെട്ട് 100 ലേറെ കര്‍ഷക സംഘടനകള്‍; ഹൈവേ തടഞ്ഞു; റെയില്‍ ഉപരോധിച്ചു

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി. ഭാരത് ബന്ദിന്റെ ഭാഗമായി റോഡുകളും റെയിലും കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. 70 ശതമാനം ഗ്രാമീണ കുടുംങ്ങള്‍ പ്രാഥമികമായി കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഒരു വലിയ രാഷ്ട്രീയ വിഷയം തന്നെയാണ്.

പഞ്ചാബിലേയും ഹരിയാനയിലേയും ഒരു വലിയ ഭൂരിഭാഗം കര്‍ഷകരും രാജ്യസഭയില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു.

farm

പഞ്ചാബില്‍ മഞ്ഞയും പച്ചയും പതാകകള്‍ ഏന്തിയായിരുന്നു കര്‍ഷക പ്രതിഷേധം. പലരും പ്ലക്കാര്‍ഡുകള്‍ ഏന്തി റോഡില്‍ കുത്തിയിരുന്നു. വലിയ വിഭാഗം കടകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു. കര്‍ണ്ണാടകയില്‍ ബെംഗ്‌ളൂര്‍ അതിര്‍ത്തിയിലേക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ തടഞ്ഞു.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും 100 ല്‍ അധികം കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ച തെരുവിലിറങ്ങിയെന്ന് ആള്‍ ഇന്ത്യാ കിസാന്‍ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ഭൂപീന്ദര്‍ സിംഗ് പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ 24 മുതല്‍ ആരംഭിച്ച ട്രെയിന്‍ തടയല്‍ സമരം 26 വരെ തുടരും.

ഓള്‍ ഇന്ത്യാ കിസാന്‍ സംഘ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ആള്‍ ഇന്ത്യാ കിസാന്‍ മഹാസംഘ്, ഭാരത് കിസാന്‍ യൂണിയന്‍ എന്നീ കര്‍ഷകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഭാരത് ബന്ദ്.കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ എന്നീ വ്യാപാര സംഘടനകളും ദേശീയ ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല കടകളും അടഞ്ഞ് കിടന്നു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരുന്നു. ബില്ലിനെതിരെ പ്രതിഷേധിച്ച 8 എംപിമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻ

തുടര്‍ച്ചയായ രണ്ടാം ദിനവും 6000 ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; 22 മരണം; കനത്ത ആശങ്കതുടര്‍ച്ചയായ രണ്ടാം ദിനവും 6000 ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; 22 മരണം; കനത്ത ആശങ്ക

മൂന്ന് വർഷത്തിനിടെ ചൈന തകർത്തത് 16000 മുസ്ലിം പള്ളികൾ: ഷിൻജിയാങ്ങിൽ നടക്കുന്നതിങ്ങനെ!!മൂന്ന് വർഷത്തിനിടെ ചൈന തകർത്തത് 16000 മുസ്ലിം പള്ളികൾ: ഷിൻജിയാങ്ങിൽ നടക്കുന്നതിങ്ങനെ!!

English summary
more than 100 farmers union take part in bharat bandh said All India Kisan Coordination committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X